Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
ഖത്തർ ഗ്രാൻഡ്മാൾ മെഗാ പ്രൊമോഷൻ അവസാനഘട്ട വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

July 05, 2025

 qatar_grand_mall_distribute_ prizes_to-nal_winners_of_mega_promotion

July 05, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ  ഹൈപ്പർമാർക്കറ്റിൽ BUY & GET CASH & CAR മെഗാ പ്രൊമോഷൻ അവസാന ഘട്ട വിജയികൾക്കുള്ള ക്യാഷ് പ്രൈസും ബമ്പർ സമ്മാനമായ JETOUR T2  കാറും വിതരണം ചെയ്തു. ഏഷ്യൻ ടൌൺ പരിസരത്ത് നടന്ന ചടങ്ങിൽ സി.ഇ.ഒ. ശരീഫ് ബി സി സമ്മാന വിതരണത്തിന് നേതൃത്വം വഹിച്ചു. ചടങ്ങിൽ  ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി ആർ മാനേജർ സിദ്ധിഖ്, മറ്റു മാനേജ്‌മന്റ് അംഗങ്ങൾ പങ്കെടുത്തു.

10  ഭാഗ്യശാലികൾക്ക് 5000 ഖത്തർ റിയാലാണ് സമ്മാനമായി ലഭിച്ചത്. ബമ്പർ സമ്മാനമായ പുതിയ മോഡൽ ജെടൂർ T2 കാറും ഭാഗ്യവിജയിക്ക് ലഭിച്ചു.

2025 April 1നു തുടങ്ങി ജൂൺ 21 വരെയുള്ള മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് പുതിയ മോഡൽ ജെറ്റൂർ T2 കാറും 200,000 റിയാലിന്റെ ക്യാഷ് സമ്മാനവും നേടാനുള്ള അവസരം ഗ്രാൻഡ് മാൾ ഒരുക്കിയിരുന്നു. ഖത്തറിലെ ഗ്രാൻഡ് ഔട്ട്ലറ്റുകളിൽ നിന്നും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ  ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കളും സമ്മാനപദ്ധതിയിൽ പങ്കെടുത്തിരുന്നു.ഖത്തർ മന്ത്രാലയം ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തെരഞ്ഞെടുത്തത്.  

ഉപഭോക്താക്കൾക്ക് ആകർഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതോടൊപ്പം  ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് വരുത്തുകയും  ലക്ഷ്യമാക്കിയാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നതെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു. കൂടുതൽ സമ്മാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മെഗാ പ്രേമോഷനുകൾ ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News