ദോഹ : ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ കഴിഞ്ഞ ദിവസം ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ ഖത്തറിലെ ഇറാൻ അംബാസിഡർ അലി സലേഹബാദിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് നടത്തിയ അൽ-ഉദൈദ് വ്യോമതാവളത്തിലെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ പരമാധികാരത്തിന്റെയും വ്യോമാതിർത്തിയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ആക്രമണമെന്ന് വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി പറഞ്ഞു.ഈ നിയമലംഘനത്തിനെതിരെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി പ്രതികരിക്കാനുള്ള അവകാശം ഖത്തറിനുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി..നല്ല അയൽപക്ക തത്വങ്ങൾക്കും ഖത്തറും ഇറാനും തമ്മിലുള്ള അടുത്ത ബന്ധത്തിനും വിരുദ്ധമാണ് ഖത്തറിന് നേരെ നടത്തിയ നിയമലംഘനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ എല്ലായ്പ്പോഴും ഇറാനു വേണ്ടി വാദിക്കുകയും നയതന്ത്ര ശ്രമങ്ങൾ നടത്തുകയും ചെയ്യാറുള്ള രാജ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പ്രാദേശിക, അന്തർദേശീയ സ്ഥിരത നിലനിർത്തുന്നതിന് സൈനിക നടപടികളിൽ നിന്ന് പിൻമാറി, അഭിപ്രായ ഭിന്നതകളും പ്രശ്നങ്ങളും നയതന്ത്ര മാർഗങ്ങളിലൂടെ പരിഹരിക്കണമെന്നും ഖത്തർ വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുകhttps://chat.
whatsapp.com/BA70KEJMeBmGW92ahNcBva ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F