തിരുവനന്തപുരം : 2025ലെ പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം തൃശ്ശൂർ ജില്ലാ സ്വദേശിയും ഖത്തർ പ്രവാസിയുമായ ഫൈസൽ അരിക്കാട്ടയിൽ ഏറ്റുവാങ്ങി. പടിവാതിലിൽ എന്ന മ്യൂസിക്കൽ ആൽബത്തിന്റെ ഗാനരചനക്കാണ് പുരസ്കാരം. പടിവാതിലിൽ എന്ന മ്യൂസിക്കൽ ആൽബത്തിനു സംഗീതം നൽകിയ ലത്തീഫ് മാഹി മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടി.
വൺ 2 വൺ മീഡിയ,ഗുൽമുഹമ്മദ് ഫൌണ്ടേഷൻ, ഓക്സിജൻ പ്രൊഡക്ഷൻ എന്നിവർ സംയുതമായി നിർമിച്ച പടിവാതിലിൽ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന സിനിമാ,ടെലിവിഷൻ,മാധ്യമ പുരസ്കാര ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ടി വി ചന്ദ്രൻ, സംഗീത സംവിധായകനും കാവാലം ശ്രീകുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പുരസ്‌കാര ജേതാക്കൾ അവാർഡുകൾ ഏറ്റുവാങ്ങി. നിർമാതാവ് രഞ്ജിത്ത്, അഭിനേതാക്കളായ സുധീർ കരമന, മാല പർവതി, ഐ ബി സതീഷ് എം.എൽ.എ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് പുരസ്കാരം.
രചനയിലും സംഗീതത്തിലും ആലാപനത്തിലും ആവിഷ്കാര ശൈലിയിലും വ്യത്യസ്തത പുലർത്തിയ 'പടിവാതിലിൽ' യു ട്യൂബിൽ ഇതിനകം 10 ലക്ഷം പേർ കണ്ടുകഴിഞ്ഞു.ഇക്കഴിഞ്ഞ റമസാനിലാണ് ആൽബം പുറത്തിറങ്ങിയത്. റിയാസ് കരിയാടാണ് ഗാനങ്ങൾ ആലപിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F