ദോഹ: ഖത്തറിലെ മലയാളി എഞ്ചിനിയർമാരുടെ പ്രഫഷണൽ സംഘടനയായ എഞ്ചിനീയർസ് ഫോറം ഖത്തറിന്റെ ആഭിമുഖ്യത്തിൽ ദിനത്തോടനുബന്ധിച്ച് അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു.അസ്‌പെയർ ഡോമിൽ നടന്ന പരിപാടി ഖത്തർ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ഡി ശംഖ്പാൽ ഉദ്ഘാടനം ചെയ്തു. എഞ്ചിനീയർസ് ഫോറം പ്രസിഡന്റ് സലീം അബൂബക്കർ അധ്യക്ഷത വഹിച്ചു.
IBPC പ്രസിഡന്റ് താഹ മുഹമ്മദ്, എഞ്ചിനീയർസ് ഫോറം ബോർഡ് ഓഫ് ഗവർണർസ് ചെയർമാൻ ഷൌക്കത്തലി എന്നിവർ ആശംസകൾ നേർന്നു. വിവിധ കായിക ഇനങ്ങളിലായി അറന്നൂറോളം മത്സരാർഥികളാണ് പങ്കെടുത്തത്.കെ.എം എഞ്ചിനീയറിംഗ് കോളേജ് കൊല്ലം ഒന്നാം സ്ഥാനം നേടി.എം ഇ എസ് എഞ്ചിനീയറിംഗ് കോളേജ് കുറ്റിപ്പുറം രണ്ടാം സ്ഥാനവും,വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി . എഞ്ചിനീയർസ് ഫോറം ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ സ്വാഗതവും സ്പോർട്സ് സെക്രട്ടറി ലബീബ് നന്ദി പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F