ദോഹ: ഇസ്രായേൽ,ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസ്സിയുമായി ടെലിഫോണിൽ ചർച്ച നടത്തി. ആണവ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ പ്രാദേശികവും അന്താരാഷ്ട്ര തലത്തിലെയും സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുമെന്ന് അൽ ഖുലൈഫി പറഞ്ഞു.
ആണവ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും, ആഗോള സുരക്ഷയെ ബാധിക്കുന്ന ഭീഷണികൾ ഒഴിവാക്കാനും ഇരുവരും ഫോൺ സംഭാഷണത്തിൽ ആവശ്യമുന്നയിച്ചു.സംഘർഷത്തിലുള്ള ഇരു കക്ഷികളും മേഖലയുടെയും ലോകത്തിന്റെയും സമാധാന സാഹചര്യത്തിന് പരിഗണന നൽകി ചർച്ചയിലേക്ക് തിരിച്ചെത്തണമെന്നും, ഖത്തർ അതിനുള്ള ശ്രമങ്ങൾ സജീവമാക്കുന്നതായും വ്യക്തമാക്കി.
ഇറാന്റെ പരമാധികാരത്തിനും സുരക്ഷക്കും എതിരായ ഇസ്രായേലി ആക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുന്നതായി മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഖത്തർ പ്രധാനമന്ത്രിയുടെ ഉമാദേഷ്ടാവും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി കഴിഞ്ഞ ദിവസം ദോഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F