ദോഹ : അറബ് മേഖലയിലെ എട്ട് 8 രാജ്യങ്ങൾ മാറ്റുരക്കുന്ന 23-ാമത് അറബ് വോളിബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ നാളെ (ഞായറാഴ്ച) ഖത്തർ ബഹ്‌റൈനെ നേരിടും.മാനമയിലാണ് മത്സരം നടക്കുക.വെള്ളിയാഴ്ച വൈകീട്ട് നടന്ന സെമി ഫൈനൽ മത്സരത്തിൽ ടുണീഷ്യയെ (3-1) തോൽപ്പിച്ചാണ് ഖത്തർ ഫൈനലിന് യോഗ്യത നേടിയത്.
മൂന്ന് സെറ്റ് മത്സരങ്ങളിൽ വീഴ്ത്തിയാണ് ബഹ്‌റൈൻ ഫൈനലിൽ ഇടം പിടിച്ചത്.
ക്വാർട്ടർ ഫൈനലിൽ ഇറാഖിനെ(3-1) പരാജയപ്പെടുത്തിയ ഖത്തർ,സൗദി അറേബ്യയെയും (3-1), ജോർദാനെയും (3-0) കുവൈത്തിനെയും (3-1) തോൽപ്പിച്ച് ഗ്രൂപ്പ് രണ്ടിൽ ഒന്നാമതെത്തുകയായിരുന്നു.രണ്ട് ഗ്രൂപ്പുകളിലായി ഖത്തർ,ബഹ്‌റൈൻ,കുവൈത്ത്,സൗദി അറേബ്യ,ഒമാൻ,ഇറാഖ്,ജോർദാൻ എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിൽ മത്സര രംഗത്തുള്ളത്.യൂസഫ് അഗ്ലാഫ്, മുബാറക് അൽ കുവാരി, മുഹമ്മദ് അൽ ഷർഷാനി, ബാബി മജിത്, റെനാൻ റിബെയ്‌റോ, ഒത്മാൻ അബ്ദുൾ വാഹിദ്, നിക്കോള, അബ്ദുൽറഹ്മാൻ ബക്രി, ബോർബോസ്ലാവ്, യൂസഫ് അൽ യാഫി, ഇർഫാൻ അസാദി, നാജി മഹ്മൂദ്, മുഹമ്മദ് അൽ വാലി എന്നിവർ ഉൾപ്പെടുന്നതാണ് ഖത്തർ ടീം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F