ദോഹ : ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ചൊവ്വാഴ്ച ഒമാൻ സന്ദർശിക്കും.ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അമീർ ഒമാൻ സന്ദർശിക്കുന്നത്.
സന്ദർശന വേളയിൽ ഇരു രാജ്യങ്ങൾക്കും പൊതുതാൽപര്യമുള്ള വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്യും.പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ വിവിധ വിഷയങ്ങളും സംഭവവികാസങ്ങളും നേതാക്കൾ അവലോകനം ചെയ്യും.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പരസ്പര പരിഗണനയുള്ള പ്രധാന മേഖലകളിൽ സഹകരണം വളർത്തുന്നതിനും ലക്ഷ്യമാക്കിയാണ് സന്ദർശനം.
ഒമാൻ-ഖത്തർ സംയുക്ത സമിതിക്ക് കീഴിൽ ഊർജം, ഉൽപ്പാദനം, ടൂറിസം തുടങ്ങിയ മേഖലകളിൽ 1995 മുതൽ ഖത്തറും ഒമാനും തമ്മിൽ ശക്തമായ ബന്ധം തുടരുന്നുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F