ദോഹ :ഖത്തർ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റിയുടെ (ക്യുഐഎ) സിഇഒ ആയി മുഹമ്മദ് അൽ സുവൈദിയെ നിയമിച്ചു. അമീറിൻ്റെ ഓഫീസ് ചൊവ്വാഴ്ച പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ സി.ഇ.ഓ ആയിരുന്ന മൻസൂർ ഇബ്രാഹിം അൽ-മഹമൂദിനെ പൊതുജനാരോഗ്യ മന്ത്രിയായി പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് പുതിയ നിയമനം.
സോവറിൻ വെൽത്ത് ഫണ്ടിൻ്റെ അമേരിക്കയിലെ നിക്ഷേപങ്ങളുടെ മേധാവിയായി സേവനമനുഷ്ഠിക്കുന്ന മുഹമ്മദ് അൽ സുവൈദി ന്യൂയോർക്കിൽ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയായിരുന്നു.
മന്ത്രിസഭാ പുനഃ:സംഘത്തിന്റെ ഭാഗമായി ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽതാനിയെ രാജ്യത്തിൻ്റെ പുതിയ വാണിജ്യ വ്യവസായ മന്ത്രിയായി പ്രഖ്യാപിച്ചിരുന്നു.ക്യുഐഎയുടെ ഏഷ്യ-പസഫിക്, ആഫ്രിക്ക മേഖലയുടെ മേധാവിയും ഖത്തരി ടെലികോം ഗ്രൂപ്പായ ഊറിഡൂവിൻ്റെ ചെയർമാനുമാണ് ഷെയ്ഖ് ഫൈസൽ.
ഹമദ് മെഡിക്കൽ കോർപറേഷൻ മാനേജിങ് ഡയറക്ടറായി മുഹമ്മദ് ബിൻ ഖലീഫ ബിൻ മുഹമ്മദ് അൽ സുവൈദിയെയും സ്റ്റേറ്റ് സെക്യൂരിറ്റി സർവിസ് ചെയർമാനായി ഖൽഫാൻ ബിൻ അലി ബിൻ ഖൽഫാൻ അൽ ബാതി അൽ കഅബിയെയും നിയമിച്ചു.
പുതിയ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയായി സാമൂഹിക വികസന -കുടുംബ മന്ത്രിയായിരുന്ന മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദിനെ നിയമിച്ചു. ലുൽവ ബിൻത് റാശിദ് അൽ ഖാതിറിനെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചതോടെയാണ് അവർ വഹിച്ച പദവിയിലേക്ക് മർയം ബിൻത് അലിയെ നിയമിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F