ദോഹ : കെഎംസിസി ഖത്തർ കാസറഗോഡ് ജില്ലാ കമ്മിറ്റി, ദോഹയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.രക്തം നൽകൂ,പുഞ്ചിരി സമ്മാനിക്കൂ എന്ന സന്ദേശവുമായി ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തുന്ന രക്തദാന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ ആക്ടിങ് പ്രസിഡന്റ് അലി ചേരൂർ അബ്ദുൽ റഹിമാൻ എരിയാലിനു നൽകി നിർവഹിച്ചു.
സെപ്റ്റംബർ 6നു വെള്ളിയാഴ്ച വൈകുന്നേരം 3 മണിമുതൽ 8 മണി വരെ ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡോണേഴ്സ് സെന്ററിലാണ് രക്തദാന ക്യാമ്പ് നടക്കുക. എച്.എം.സിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും പരിപാടി നടക്കുക.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F