Breaking News
ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. | മെയിന്റനൻസ് സൂപ്പർവൈസർ,മാർക്കറ്റിംഗ്/ സെയിൽസ് : ഖത്തറിൽ ജോലിക്കായി അപേക്ഷിക്കാം | ദുബായിൽ നിന്നെത്തിയ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി സ്യുട്കേസിലാക്കി,പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ | നാട്ടിലെത്തിയാൽ ട്രെയിൻ യാത്രയിൽ ഭക്ഷണം കഴിക്കാറുണ്ടോ,എങ്കിൽ ഈ അനുഭവം മുഴുവനായും വായിക്കണം | ഖത്തർ ഗ്രാൻഡ്മാളിൽ നിരവധി ജോലി ഒഴിവുകൾ,മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം | ഭൂമിക്കായി കൈകോർക്കാം,എർത്ന ഉച്ചകോടിക്ക് ഇന്ന് ദോഹയിൽ തുടക്കമാകും |
മലപ്പുറം ജില്ലക്കെതിരായ കുപ്രചരണങ്ങൾ പ്രതിഷേധാർഹം : പ്രവാസി വെൽഫെയർ മലപ്പുറം

April 10, 2025

April 10, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ: മലപ്പുറം ജില്ലക്കെതിരെ ചില സമുദായ - സംഘടനാ നേതാക്കൾ തുടർച്ചയായി  നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ  പ്രസ്താവനകൾ പ്രതിഷേധാർഹമെന്ന് പ്രവാസി വെൽഫെയർ ഖത്തർ മലപ്പുറം ജില്ലാക്കമ്മിറ്റി .ഒരു പ്രത്യേക ജില്ലയെ അപകീർത്തിപ്പെടുത്താനും അതുവഴി വെറുപ്പ് പടർത്താനുമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇത്തരം പൊള്ളയായ ആരോപണങ്ങളെയും കള്ളക്കഥകളെയും കേരളീയ ജനത തള്ളിക്കളയണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

രാജ്യത്ത് തന്നെ പരസ്പര സ്നേഹത്തിലും സാമൂഹ്യ ഐക്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന  മലപ്പുറം ജില്ല എപ്പോഴും വിമർശനങ്ങൾക്കും തെറ്റിദ്ധരിപ്പിക്കലുകൾക്കും ഇരയായിക്കൊണ്ടിരിക്കുന്നുവെന്നത് യാഥാർഥ്യമാണ്. എസ്.എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാള്ളി നടേശൻ്റെയും ബി ജെ പി നേതാവ് കെ സുരേന്ദ്രൻ്റെയും വിവാദ പ്രസ്താവനളെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയണമെന്നും സ്നേഹത്തിൻ്റെയും സൗഹാർദത്തിൻ്റെയും ഉയർന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇത്തരം  കള്ള പ്രചാരണങ്ങളെ തകർത്തു കളയാൻ മലപ്പുറത്തെ ജനങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു .

യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് റഷീദലി,  ജില്ലാ ജനറൽ സെക്രട്ടറി ഫഹദ് മലപ്പുറം , ട്രഷറർ അസ്ഹർ അലി, സെക്രട്ടറിമാരായ റഫീഖ് മേച്ചേരി , സഹല , ഷാനവാസ് വേങ്ങര, കബീർ പൊന്നാനി  എന്നിവർ സംസാരിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News