ദുബായ് : പ്രവാസികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനായി എയർസേവ പോർട്ടല്‍ പ്രശ്‌നം നാലുമാസത്തിനകം പരിഹരിക്കണമെന്ന് ഡല്‍ഹി ഹൈകോടതി.
വിമാനയാത്രക്കാരുടെ പ്രശ്നപരിഹാരത്തിനായി വ്യോമയാന മന്ത്രാലയം നേരിട്ട് നടത്തുന്ന എയർസേവ പോർട്ടല്‍ കുറച്ചു നാളുകളായിട്ട് കാര്യക്ഷമമല്ലെന്നും അടുത്തിടെയുണ്ടായ വ്യാപകമായ ഫ്ലൈറ്റ് കാൻസലേഷനുകളെത്തുടർന്ന് റീഫണ്ടും കോമ്ബൻസേഷനും മറ്റും കിട്ടുന്നതിന് എയർസേവ പോർട്ടല്‍ സഹായകരമല്ലെന്നും മറ്റും ചൂണ്ടിക്കാണിച്ച് പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹരജിയിലാണ് നടപടി.
വിമാനയാത്രക്കാരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാനായി വ്യോമയാന മന്ത്രാലയം കൊണ്ടുവന്ന എയർസേവ പോർട്ടല്‍ തുടക്കത്തില്‍ വൻവിജയമായിരുന്നു. എന്നാല്‍, ഈ അടുത്തകാലത്തായി കാര്യക്ഷമമല്ലാതാവുകയായിരുന്നു. ഫ്ലൈറ്റ് കാൻസലേഷനുകളെത്തുടർന്ന് റീഫണ്ടും കോമ്ബൻസേഷനും മറ്റും കിട്ടുന്നതിന് ഇന്ത്യയില്‍ കണ്‍സ്യൂമർ കോടതിയിലും മറ്റും ഹരജി നല്‍കുന്നത് പ്രവാസികളെ സംബന്ധിച്ച് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇവയെല്ലാം കാണിച്ചുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം വ്യോമയാന മന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തതിനെത്തുടർന്നാണ് ലീഗല്‍ സെല്‍ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചത്.
ഒരുമാസത്തിനകം വേണ്ട തീരുമാനമെടുക്കാനാണ് ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. അഡ്വ. മനസ് ഹമീദ്, അഡ്വ. സാറ ഷാജി, അഡ്വ. ബേസില്‍ ജോണ്‍സണ്‍ എന്നിവരാണ് പ്രവാസി ലീഗല്‍ സെല്ലിനായി ഡല്‍ഹി ഹൈകോടതിയില്‍ ഹാജരായത്.
ഡല്‍ഹി ഹൈകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും പ്രവാസികളുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി തുടർന്നും ഇടപെടലുകള്‍ നടത്തുമെന്നും പ്രവാസി ലീഗല്‍ ഗ്ലോബല്‍ വക്താവ് സുധീർ തിരുനിലത്ത് പ്രവാസി ലീഗല്‍ സെല്‍ ദുബൈ ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, എന്നിവർ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F