ഡല്‍ഹി: ഇന്ത്യന്‍ രൂപയ്ക്കെതിരെ ഡോളറിന്റെ മൂല്യം തുടര്‍ച്ചയായി വര്‍ധിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദിയോട് ഉത്തരം തേടി പ്രിയങ്കാ ഗാന്ധി. എക്‌സിലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം.ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി എന്നാണ് പ്രിയങ്ക ഗാന്ധി പോസ്റ്റിന്റെ അടിക്കുറിപ്പില്‍ കുറിച്ചത്.'എനിക്ക് എല്ലാം അറിയാം' എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഒരു രാജ്യത്തിന്റെയും കറന്‍സി ഇങ്ങനെ താഴാന്‍ പറ്റില്ല. ഇന്ന് അദ്ദേഹം പ്രധാനമന്ത്രിയാണ്. രൂപയുടെ തകര്‍ച്ചയുടെ എല്ലാ റെക്കോര്‍ഡുകളും അദ്ദേഹം തകര്‍ത്തു.
അദ്ദേഹം രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയണം. എന്നാല്‍, ബിജെപിയുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.
അതേസമയം, യുഎഇയിൽ ഇന്നലെ വിവിധ ഓൺലൈൻ ആപ്പുകളിൽ ഒരു ദിർഹത്തിന് 23.47 രൂപ ലഭിച്ചു.ഖത്തർ റിയാലിന് ഇന്നലെ 23.58 പൈസ വരെ ലഭിച്ചു. ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുമ്പോഴും മികച്ച നിരക്കിൽ പണമയച്ച് നാട്ടിലെ വായ്പകൾ തിരിച്ചടക്കാൻ പ്രവാസികൾക്ക് ഇത് അനുകൂല ഘടകമാണ്. എന്നാൽ വായ്പയെടുത്തോ കൊള്ളപ്പലിശയ്ക്ക് പണം വാങ്ങിയോ അയയ്ക്കുന്നത് വിപരീത ഫലമുണ്ടാക്കും.
ഇതര ജിസിസി രാജ്യങ്ങളിലെ കറൻസികളുടെ രാജ്യാന്തര വിനിമയ നിരക്കിലും ആനുപാതിക വർധനയുണ്ട്. ഇവിടങ്ങളിലെയും ധനവിനിമയ സ്ഥാപനങ്ങൾ 10 മുതൽ 25 പൈസ വരെ കുറച്ചാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ