കുവൈത്ത് സിറ്റി: കുവൈത്തിൽ താമസിക്കുന്ന വിദേശികള്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് മുമ്പ് എക്സിറ്റ് പെർമിറ്റുകള്‍(അനുമതി പത്രം) നേടിയിരിക്കണമെന്ന പുതിയ നിബന്ധന സ്വകാര്യ മേഖലയിലും നടപ്പാക്കുന്നു.പുതിയ നിയമം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഇതോടെ എക്‌സിറ്റ് പെർമിറ്റില്ലാതെ കുവൈത്തിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പ്രവാസികൾക്ക് യാത്ര ചെയ്യാൻ കഴിയില്ല.നേരത്തെ ഗവൺമെൻറ് മേഖലയിൽ മാത്രമാണ് എക്സിറ്റ് പെർമിറ്റ് നിർബന്ധമുണ്ടായിരുന്നത്.ഇതാണിപ്പോൾ സ്വകാര്യ മേഖലയിലും നിർബന്ധമാക്കുന്നത്.
ഫസ്റ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫ് പുറപ്പെടുവിച്ച മന്ത്രിതല സർക്കുലറിലൂടെയാണ് തീരുമാനം ഔദ്യോഗികമാക്കിയത്. രാജ്യം വിടുന്നതിന് മുമ്പ് എല്ലാ പ്രവാസി തൊഴിലാളികളും എക്‌സിറ്റ് പെർമിറ്റ് നേടണമെന്ന് നിയമം നിർദേശിക്കുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F