Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
ഖത്തറിൽ നിന്നും നാട്ടിലെത്തിയ കൊലക്കേസ് പ്രതിയെ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു

July 05, 2025

 praveen_nettaru_murder_case_accused_arested_in_kannur_airport

July 05, 2025

ന്യൂസ്‌റൂം ബ്യുറോ

കണ്ണൂർ : ബിജെപി യുവമോർച്ച അംഗം പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതി അബ്ദുൽ റഹ്‌മാനെ എൻഐഎ അറസ്റ്റ് ചെയ്തു. ഖത്തറിലേക്ക് ഒളിവിൽ പോയ പ്രതി കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് എൻ.ഐ.എ സംഘം കസ്റ്റഡിയിലെടുത്തത്.

2022ല്‍ ജൂലായ് 26നാണ് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകനായ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

വധക്കേസ് പ്രതികള്‍ അറസ്റ്റിലായതോടെ അബ്ദുല്‍ റഹ്മാന്‍ ഖത്തറിലേക്ക് ഒളിവില്‍ പോവുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അബ്ദുല്‍ റഹ്മാനെതിരെ എന്‍ ഐ എ ക്യാഷ് റിവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു. നാലു ലക്ഷംരൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ഈ വര്‍ഷം ഏപ്രിലില്‍ എന്‍ ഐ എ സമര്‍പ്പിച്ച കുറ്റപത്രത്തിലെ നാല് പേരില്‍ റഹ്മാനും ഉള്‍പ്പെടുന്നുണ്ട്. ഇതോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം 28 ആയി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News