May 11, 2024
May 11, 2024
ദോഹ : എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ നിരവധി വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ സംഭവത്തിൽ യാത്രക്കാർക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കാൻ പ്രവാസി ലീഗൽ സെൽ.ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് ഗൾഫ് മേഖലയിലേക്കുള്ള നൂറിലധികം സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.പിറ്റേദിവസം ജോലിയിൽ പ്രവേശിക്കേണ്ട നിരവധി യാത്രക്കാർക്ക് ജോലി നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക നഷ്ടം,മാനസിക സമ്മർദം,മറ്റ് അസൗകര്യങ്ങൾ എന്നിവ നേരിടേണ്ടി വന്നതായി നിരവധി യാത്രക്കാർ പരാതിപ്പെട്ടിരുന്നു.ഈ സാഹചര്യത്തിലാണ് യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നിയമസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നതെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ പി.ആർ ഒ ആൻഡ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സുധീർ തിരുനിലത്ത്, ഖത്തർ ചാപ്റ്റർപ്രസിഡന്റ് അബ്ദുൽ റഊഫ് കൊണ്ടോട്ടി, യു. എ. ഇ ചാപ്റ്റർ പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.
പ്രവാസികൾക്കും മറ്റു യാത്രക്കാർക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകൾ ഒഴിവാക്കാനാവശ്യമായ അടിയന്തിരമായ നടപടികൾ സർക്കാറിൻ്റെയും എയർലൈനുകളുടെയും ഭാഗത്ത് നിന്നുണ്ടാവണമെന്നും പ്രവാസി ലീഗൽ സെൽ ആവശ്യപ്പെട്ടു.പ്രവാസികളുടെ യാത്രാസംബന്ധമായ നിരവധി വിഷയങ്ങളിൽ നിയമ പോരാട്ടം നടത്തി വിജയിച്ച സന്നദ്ധസംഘടനയാണ് ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ .
നിയമ സഹായം ആവശ്യമുള്ളവർ Pravasilegalcell@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F