കോഴിക്കോട് : പയ്യോളിയില്‍ നവവധുനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണണത്തിന് കേസെടുത്തു.കൊയിലാണ്ടി ചേലിയ സ്വദേശി 24 കാരിയായ ആര്‍ദ്ര ബാലകൃഷ്ണനെയാണ് കോഴിക്കോട് പയ്യോളിയിലെ ഭര്‍തൃവിട്ടിൽ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് ഷാനും മാതാവും വീട്ടില്‍ ഉണ്ടായിരുന്നു. കുളിക്കാനായി പോയ ആര്‍ദ്രയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് തൂങ്ങിയ നിലയില്‍ കണ്ടത് എന്നാണ് ഭര്‍ത്താവ് ഷാന്‍ പറയുന്നത്.
ആത്മഹത്യക്ക് ശേഷം പെണ്‍കുട്ടിയെ ഹോസ്പിറ്റലില്‍ കൊണ്ടു പോയപ്പോള്‍ ബാത്ത്‌റൂമില്‍ വീണു എന്നാണ് അയല്‍വാസികളോട് പറഞ്ഞത്. ഇതിലൊക്കെ അസ്വാഭാവികത തോന്നുന്നതായി പെണ്‍കുട്ടിയുടെ അമ്മാവന്‍ അരവിന്ദന്‍ പറഞ്ഞു.
കഴിഞ്ഞ മാസം 2നായിരുന്നു ഇരുവരുടെയും വിവാഹം. LLB വിദ്യാര്‍ത്ഥിനിയായിരുന്ന ആര്‍ദ്ര കഴിഞ്ഞ മാസം ആണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ആത്മഹത്യ ചെയ്യാന്‍ എന്തെങ്കിലും കാരണം ഉള്ളതായി ബന്ധുക്കളോട് പെണ്‍കുട്ടി പറഞ്ഞിട്ടില്ല.
ദുബായില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഷാന്‍ മറ്റന്നാള്‍ തിരികെ പോവാന്‍ ഇരിക്കെയാണ് മരണം. പയ്യോളി പൊലീസ് ആസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F