കുവൈത്ത് സിറ്റി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈത്തിൽ എത്തും. ഇന്നും നാളെയുമായി , രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി – കുവൈത്ത് അമീർ, ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ഉൾപ്പെടെ കുവൈത്ത് ഭരണ നേതൃത്വവുമായി ചർച്ച നടത്തും.
43 വർഷത്തിന് ശേഷം ഇത് ആദ്യമായാണ്, ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും, മോദിയുടെ ഈ സന്ദർശനത്തിനുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ പ്രവാസി സമൂഹവും, കുവൈത്ത് സമൂഹവും ഒരുങ്ങി കഴിഞ്ഞു.
പ്രതിരോധം, വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യയും കുവൈത്തും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. അതോടൊപ്പം ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. കുവൈത്ത് കിരീടാവകാശി ഒരുക്കുന്ന പ്രത്യേക വിരുന്ന് സല്‍ക്കാരത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F