കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബിജെപി നേതാവ് പിസി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.
ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ ജോർജ് ഇന്ന് കോടതിയിൽ കീഴടങ്ങുകയായിരുന്നു. ജോർജിനെ തേടി പോലീസ് പലതവണ വീട്ടിലെത്തിയിരുന്നു.വീടിന് മുന്നിൽ അറസ്റ്റ് ചെയ്യാൻ കാത്ത് നിന്ന പൊലീസിനെ കബളിപ്പിച്ചാണ് ജോർജ് കോടതിയെത്തിയത്.
ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.
പോലീസിനോട് റിപ്പോർട്ട് കോടതിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്. മത വികാരം വ്രണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് ജോർജിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പി.സി ജോർജ് മുൻപും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നും കസ്റ്റഡി അനിവാര്യമെന്നും പ്രൊസിക്യൂഷൻ വാദിച്ചിരുന്നു.
\
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F