ഇനി നടന്നോളൂ,ലോകത്തിലെ ഏറ്റവും ദൈഘ്യമേറിയ ശീതീകരിച്ച ഔട്ട്‌ഡോർ നടപ്പാതയുമായി ഖത്തറിൽ റൗദത്ത് അൽ ഹമാമ പബ്ലിക് പാർക്ക് തുറന്നു
December 13, 2024
December 13, 2024
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ എയർ കണ്ടീഷൻഡ് ഔട്ട്‌ഡോർ ട്രാക്ക് ഉൾക്കൊള്ളുന്ന റൗദത്ത് അൽ ഹമാമ പബ്ലിക് പാർക്ക് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ ഇന്നലെ പൊതുജനങ്ങൾക്കായി തുറന്നു.സൗകര്യപ്രദമായ പതിവ് നടത്തത്തിലൂടെ പൊതുജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ലക്ഷ്യമാക്കിയാണ് 1,197 മീറ്റർ ദൈർഘ്യമുള്ള നടപ്പാതയോടെ പുതിയ പാർക്ക് തുറന്നത്.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ച് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)യാണ് അൽ ഖീസയിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാർക്കായി പദ്ധതി നടപ്പിലാക്കിയത്.
പ്രതിദിനം 10,000 സന്ദർശകരെ വരെ ഉൾകൊള്ളാൻ ശേഷിയുള്ളതാണ് പുതിയ പാർക്ക്.ഖത്തറിലെ ഏറ്റവും വലിയ പ്ലാൻ്റ് ക്ലോക്ക്, 8 സർവീസ് കിയോസ്കുകൾ, 500 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഓപ്പൺ ആംഫി തിയേറ്റർ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം പ്രാർഥനാ മുറികളും കുളിമുറികളും എന്നീ സൗകര്യങ്ങളും പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ 14 വര്ഷങ്ങൾക്കിടെ ഖത്തറിലെ പൊതു പാർക്കുകളുടെ എണ്ണം ഗണ്യമായി വർധിച്ചതായി ഉൽഘാടന ചടങ്ങിൽ അധികൃതർ ചൂണ്ടിക്കാട്ടി.2010-ൽ ഖത്തറിലെ പൊതു പാർക്കുകളുടെ എണ്ണം 56 മാത്രമായിരുന്നത് 2024 -ഓടെ 147 ആയി വർധിച്ചിട്ടുണ്ട്.ഹരിത ഇടങ്ങൾ 2010-ലെ 2,614,994 ചതുരശ്ര മീറ്ററിൽ നിന്ന് 2024-ൽ 18,049,246 ചതുരശ്ര മീറ്ററായി വർധിച്ചതായും അധികൃതർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F