Breaking News
കെണിയാണ്,വീഴരുത് : മുന്നറിയിപ്പുമായി വീണ്ടും ഖത്തർ ആഭ്യന്തര മന്ത്രാലയം | ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,900-ലധികം ലിറിക്ക ഗുളികകൾ പിടികൂടി | ഖത്തറിൽ ശനിയാഴ്ച ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത | മലപ്പുറം വണ്ടൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ നിര്യാതനായി | സംസ്‌കൃതി ഖത്തർ റയ്യാൻ യൂണിറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു | ഖത്തറിൽ വനിതാ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം | സമൂഹമാധ്യമങ്ങളിൽ കയറി തോന്നിയതെല്ലാം വിളിച്ചുപറയുന്നവർ കരുതിയിരുന്നോളൂ,മുന്നറിയിപ്പുമായി യു.എ.ഇ | ഖത്തറിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ നിരവധി ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ ശനിയാഴ്ച | മോദിയുടെ ഗുജറാത്ത്,അദാനിയുടെ തുറമുഖം:സ്വകാര്യ തുറമുഖങ്ങൾ ഇന്ത്യയിലെ മയക്കുമരുന്ന് കടത്ത് കേന്ദ്രങ്ങളാവുന്നു, | ഖത്തറിലെ ഐ.ടി കമ്പനിയിൽ സെയിൽസ് അക്കൗണ്ട് മാനേജർ ജോലി ഒഴിവ് |
പാരീസ് ഒളിമ്പിക്സിൽ ഫലസ്തീൻ ഐക്യദാർഢ്യം,ഇസ്രായേൽ ദേശീയ ഗാനത്തിന് കൂവൽ

July 27, 2024

July 27, 2024

ന്യൂസ്‌റൂം ഇന്റർനാഷണൽ ബ്യുറോ

പാരിസ്: പലസ്തീൻ ഐക്യ ദാർഢ്യത്തിന് വേദിയായി പാരിസ് ഒളിമ്ബിക്സിലെ ഫുട്ബോള്‍ മത്സര വേദി. ഇസ്രയേല്‍-മാലി പുരുഷ ഫുട്‍ബോള്‍ മത്സരത്തിനിടയില്‍ ഇസ്രായേലിന്റെ ദേശീയ ഗാനമാലപിച്ചപ്പോഴാണ് കാണികള്‍ പലസ്തീൻ ഐക്യദാർഢ്യ മുദ്രാവാക്യവുമായി രംഗത്ത് വന്നത്.

ഇസ്രയേലിന്റെ ദേശീയ ഗാനത്തിന് നേരെ കാണികളില്‍ നിന്ന് വ്യാപക കൂവലുമുണ്ടായി. മാലി ആരാധകർ അവരുടെ ദേശീയഗാനം ആലപിക്കുകയും ചെയ്തു. ദേശീയ ഗാനത്തിന് ശേഷം ഇസ്രയേല്‍ താരങ്ങള്‍ക്ക് പന്ത് കിട്ടുമ്പോഴെല്ലാം ഗ്യാലറിയില്‍ നിന്ന് കൂവലുകളും പ്രതിഷേധങ്ങളും ഉയർന്നു.

1-1 സമനിലയില്‍ മത്സരംകലാശിച്ചു. ഇസ്രയേല്‍ ടീമിന് വൻ സുരക്ഷയാണ് ഫ്രാൻസ് ഒരുക്കിയത്. പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിന് പുറത്തും വരുന്ന വഴിയിലുമെല്ലാം ആയിരത്തിലേറെ ഫ്രാൻസ് പൊലീസ് സജ്ജമായിരുന്നു. നേരത്തേ മത്സരത്തിനിടയില്‍ ഇസ്രയേലിനെതിരെ പ്രതിഷേധിക്കുമെന്ന് ഫ്രഞ്ച് ആക്ടിവിസ്റ്റ് ഗ്രൂപ്പായ സൂസന്നെ ഷീല്‍ഡ് അറിയിച്ചിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News