Breaking News
ഖത്തറിലെ കോർണിഷ് റോഡ് നാളെ 8 മണിക്കൂർ അടച്ചിടും | അല്‍കോബാറിലെ ഡി.എച്ച്.എല്‍ കമ്പനി കെട്ടിടത്തിൽ തീപിടുത്തം | പെഷവാര്‍ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സൗദിയ എയർലൈൻസിന് തീപിടിച്ചു; ആളപായമില്ല | ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ ഖത്തർ നാഷണൽ ലൈബ്രറി | സൗദി ജയിലിലുള്ള അബ്ദുൽറഹീമിന്റെ മോചനം ഏതു നിമിഷവുമുണ്ടാകാമെന്ന് അഭിഭാഷകൻ | ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ, മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം | ഖത്തറിൽ നഴ്‌സറി സ്‌കൂളുകളുടെ പ്രവർത്തനനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു | ഒമാനിൽ മോഷണ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ | ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത |
വയനാട്ടിൽ നിന്ന് ഓ.ആർ കേളു മന്ത്രിയാവും,സംസ്ഥാനത്തെ ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം

June 20, 2024

or-kelu-will-be-the-scheduled-caste-welfare-minister

June 20, 2024

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം: മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയാകും. കെ രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഒ ആര്‍ കേളുവിന് ചുമതല നല്‍കിയത്. സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എം എൽ എമാ‍ർ സി പി ഐ എമ്മിലില്ല. ആദിവാസി വിഭാഗത്തിൽ നിന്നുളള നേതാവാണ് കേളു. 

പട്ടിക വ‍ർഗ വിഭാഗത്തിൽ നിന്നുളള ആരെയും ഇതുവരെ സിപിഐഎം മന്ത്രിയാക്കിയിട്ടില്ല. സിപി ഐഎം വ‍ർഗബഹുജന സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ പ്രസിഡൻറാണ് കേളു. 2016 ലാണ് ഒ ആര്‍ കേളു ആദ്യം നിയമസഭയിലെത്തിയത്. തുടര്‍ച്ചയായ 10 വര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഒ ആര്‍ കേളു. കുറിച്യ സമുദായത്തില്‍ നിന്നുള്ളയാളാണ് ഒ ആര്‍ കേളു. 

കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലമെന്ററി കാര്യവകുപ്പ് എം ബി രാജേഷിനും നല്‍കാന്‍ തീരുമാനമായി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News