April 08, 2021
April 08, 2021
മസ്കത്ത് : കോവിഡ് ബാധിച്ച് ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു.ആലപ്പുഴ തോട്ടപ്പുള്ളി സ്വദേശിനി സുജാത (48) ആണു മരിച്ചത്.ഇബ്രി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്റ് അപ്ലയന്‍സില്‍ ജീവനക്കാരിയായിരുന്നു.
രോഗ ലക്ഷണങ്ങളെ തുടർന്നു വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനായി നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.മകള്‍ ഇബ്രി ഇന്ത്യന്‍ സ്‌കൂളില്‍ പത്താം തരത്തിലും മകന്‍ പന്ത്രണ്ടാം തരത്തിലും പഠിക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക