June 06, 2020
June 06, 2020
മസ്കത്ത് : വ്യാഴാഴ്ച്ച രാത്രി അൽ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ട കണ്ണൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ പെരിങ്ങോം വയക്കര സ്വദേശി ഷുഹൈബാണ് വൈറസ് ബാധിതനായി മരിച്ചത്. 24 വയസ്സായിരുന്നു.
തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി വിസിറ്റിങ് വിസയിലാണ് ഇദ്ദേഹം ഒമാനിലെത്തിയത്. കോവിഡ് വൈറസ് ബാധിതനായി ഒമാനിൽ മരണപ്പെടുന്ന നാലാമത്തെ മലയാളിയാണ് ഷുഹൈബ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക