കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാളെ കാണാതായതായി വിവരം.തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദുവിനെയാണ് കാണാതായത്.ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടത്തിലുള്ള അസ്ഥിരോഗ വിഭാഗത്തിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരം.
മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയുംഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റ മൂന്നുപേരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി പറയുന്നത്. അപകടവിവരമറിഞ്ഞ് മന്ത്രി വിഎൻ വാസവൻ സ്ഥലത്തെത്തി.
കൂടുതൽ ആളുകൾ സ്ഥലത്തില്ലാത്തതുകൊണ്ട് വൻദുരന്തമാണ് ഒഴിവായത്. മ്യഖ്യമന്ത്രിയുടെ നേതൃത്യത്തിൽ നാല് ജില്ലകളിലെ സർക്കാർ പദ്ധതികളുടെ അവലോക യോഗം കോട്ടയത്തുവെച്ച് നടക്കവേയാണ് മെഡിക്കൽ കോളജിലെ അപകടം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F