മസ്കത്ത് / ദോഹ :ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും വിവിധ സഹകരണ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. നയതന്ത്ര പരിശീലനം, സാമൂഹിക വികസനം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള രണ്ട് ധാരണാപത്രങ്ങളും സാംസ്‌കാരിക, വിദ്യാഭ്യാസ, കായിക, യുവജന സഹകരണം എന്നീ മേഖലകളിലെ മൂന്ന് സുപ്രധാന കരാറുകളിലുമാണ് ഒപ്പുവെച്ചത്.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെത്തിയ അമീറിന് രാജകീയ സ്വീകരണമാണ് ലഭിച്ചത്.റോയൽ എയർപോർട്ടിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തിയാണ് ഖത്തർ അമീറിനെയും പ്രതിനിധി സംഘത്തേയും സ്വീകരിച്ചത്. ഔദ്യോഗിക സ്വീകരണത്തിന് ശേഷമായിരുന്നു അൽ ആലം കൊട്ടാരത്തിലെ കൂടിക്കാഴ്ച.അൽ ആലം കൊട്ടാരത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ഖത്തർ അമീറും കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, ധാരണ, സാഹോദര്യം എന്നിവയിലെ ബന്ധങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. പങ്കാളിത്തം, നിക്ഷേപം എന്നീ മേഖലകളെ കുറിച്ചും അവ പ്രോത്സാഹിപ്പിക്കുന്നതിന് ലഭ്യമായ അവസരങ്ങളും ഇരു നേതാക്കളും അവലോകനം ചെയ്തു. നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും മേഖലയിലെ ഭാവി പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രാദേശിക അന്തദേശിയ വിഷയങ്ങളിൽ ഇരുവരും കാഴ്ചപാടുകളും കൈമാറി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F