April 09, 2023
April 09, 2023
ന്യൂസ്‌റൂം ബ്യുറോ
മസ്കത്ത്: ഒമാനിലെ മുസ്‌ലിം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പള്ളികള്‍ക്കായുള്ള നിയന്ത്രണങ്ങളിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു കൊണ്ടാണ് മന്ത്രിതല പ്രമേയം ഔഖാഫ്, മതകാര്യ മന്ത്രി ഡോ.മുഹമ്മദ് ബിന്‍ സയീദ് അല്‍ മമാരി പുറത്തിറക്കിയത്.
പള്ളിക്ക് പുറത്തേക്കുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്ക് വിളിക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.നമസ്‍കാരത്തിലെ ഖുർആൻ പാരായണം,ഖുതുബ എന്നിവ പള്ളിക്കകത്ത് മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് നിർദേശം. നിര്‍ദേശം ലംഘിച്ചാല്‍ 1,000 റിയാലില്‍ കവിയാത്ത അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തുന്നന്നതാണെന്നും അധികൃതര്‍ അറിയിച്ചു.സൗദി ഉൾപെടെ പല ഗൾഫ് രാജ്യങ്ങളിലും ഈയിടെ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI