മസ്കത്ത് : ഇന്ത്യയില്‍നിന്നുള്ള വലുപ്പം കുറഞ്ഞ കോഴിമുട്ടകൾ ഇറക്കുമതി നിര്‍ത്തിവെക്കാന്‍ ഖത്തറും ഒമാനും തീരുമാനിച്ചത് തമിഴ്‌നാട് നാമക്കലിലെ കോഴി കർഷകരെ പ്രതിസന്ധിയിലാക്കി. നാമക്കല്‍ മേഖലയിലെ കോഴിക്കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത്. കയറ്റുമതി ഗണ്യമായി കുറഞ്ഞതോടെ ആഭ്യന്തര വിപണിയില്‍ മുട്ട വില കുറയുകയാണ്.
ഗുണമേന്‍മയും തൂക്കക്കുറവും സുരക്ഷാപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഖത്തറാണ് ആദ്യം മുട്ട ഇറക്കുമതി നിര്‍ത്തിയത്. പിന്നാലെ ഒമാനും ഇതേ തീരുമാനമെടുത്തു. നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടി രൂപയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് എത്തിയപ്പോഴാണ് നിരോധനം നിലവില്‍വന്നത്.
ഈ മുട്ടകൾ കപ്പലില്‍നിന്നും ഇറക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒമാന്‍, ഖത്തര്‍, ദുബായ്, അബുദാബി, മസ്‌ക്കത്ത്, മാലദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ കോഴിമുട്ടകൾ കയറ്റിഅയച്ചിരുന്നത് നാമക്കലില്‍നിന്നാണ്. ഒമാനിലേക്ക് വേണ്ട 50 ശതമാനം മുട്ടയും പോയിരുന്നത് ഇവിടെനിന്നാണ്. കയറ്റുമതി പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് നാമക്കല്‍ എം.പി. കെ.ആര്‍.എന്‍. രാജേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F