Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
ഒമാൻ വ്യോമപാതയിൽ തിരക്കേറുന്നു,കേരളത്തിൽ നിന്നും ഗൾഫ്‌രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് തടസ്സം നേരിടുന്നതായി റിപ്പോർട്ട്

June 17, 2025

oman-airspace-congested-many-flights-from-kerala-to-gulf-cancelled

June 17, 2025

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ഇസ്രയേല്‍-ഇറാൻ സംഘർഷം രൂക്ഷമായതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകൾ തടസ്സം നേരിടുന്നു. വിവിധ വിമാനങ്ങള്‍ റദ്ദാക്കുകയും പല സര്‍വീസുകളും വൈകുകയും ചെയ്തു. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമപാതയിൽ നേരത്തെ തന്നെ വിലക്കുണ്ട്. ഈ സാഹചര്യത്തിൽ പല വിമാനങ്ങളും ഒമാൻ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഇറാന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഒമാന്‍ ആകാശപാതയില്‍ തിരക്കേറിയതാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായത്. എയര്‍ ഇന്ത്യ എക്സ്‍പ്രസ് കേരളത്തില്‍ നിന്നുള്ള വിവിധ സര്‍വീസുകള്‍ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു.

ഗൾഫിലേക്കുള്ള ആറോളം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് റദ്ദാക്കിയത്. പല വിമാനങ്ങളും ഒമാന്‍ വ്യോമപാത സ്വീകരിച്ചതോടെ ഈ പാതയില്‍ എയര്‍ട്രാഫിക് വര്‍ധിച്ചു. തിങ്കളാഴ്ച പുറപ്പെടേണ്ട കണ്ണൂര്‍-ഷാര്‍ജ വിമാനം, ബുധനാഴ്ച പുറപ്പെടേണ്ട ഷാര്‍ജ-കോഴിക്കോട് വിമാനം, മംഗലാപുരം-ദുബായ് വിമാനം, കൊച്ചി-ഷാര്‍ജ വിമാനം, വ്യാഴാഴ്ച പുറപ്പെടേണ്ട വിവിധ വിമാനങ്ങള്‍ എന്നിവയാണ് റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്സ്‍പ്രസ് യാത്രക്കാരെ അറിയിച്ചത്. യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിവിധ വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ നൽകിയ അറിയിപ്പിൽ പറയുന്നു.

എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ ബഹ്റൈന്‍-കോഴിക്കോട്, കോഴിക്കോട്-ബഹ്റൈന്‍ സര്‍വീസും റദ്ദാക്കിയിരുന്നു. പല സര്‍വീസുകളും മണിക്കൂറുകള്‍ വൈകി. കോഴിക്കോട്-കുവൈത്ത് സര്‍വീസ് മൂന്നു മണിക്കൂറും, കണ്ണൂർ സർവീസ് മണിക്കൂറുകളും വൈകി. മസ്കത്ത്-കണ്ണൂർ, മസ്കത്ത്-കോഴിക്കോട് സർവീസുകളും വൈകി. ഇതോടെ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. യുഎഇയ്ക്കും ഇന്ത്യക്കും ഇടയില്‍ പറക്കുന്ന മറ്റ് എയര്‍ലൈനുകളും സര്‍വീസുകള്‍ റദ്ദാക്കുകയും വൈകി പുറപ്പെടുകയും ചെയ്തു. ഇതിന്‍റെ പശ്ചാത്തലത്തില്‍ സ്പൈസ്ജെറ്റ് എക്സില്‍ അറിയിപ്പ് പങ്കുവെച്ചിരുന്നു. ദുബായ് വ്യോമപാതയില്‍ എയര്‍ട്രാഫിക് വൻതോതില്‍ ഉയര്‍ന്നതിനാലും മസ്കത്ത് വ്യോമപാത ലഭ്യമാകാത്തതിനാലും വിമാനങ്ങളുടെ പുറപ്പെടലിനെയും എത്തിച്ചേരലിനെയും ബാധിക്കുമെന്നാണ് എയര്‍ലൈന്‍റെ അറിയിപ്പ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News