Breaking News
കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി കൗൺസിൽ യോഗവും മാണിയൂർ ഉസ്താത് അനുസ്മരണവും സംഘടിപ്പിച്ചു. | യു.എ.ഇയിൽ ചിലയിടങ്ങളിൽ മഴ,ആലിപ്പഴ വർഷം:താപനില ഉയർന്നുതന്നെ | മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി.വി പത്മരാജൻ അന്തരിച്ചു | എഡോക്സി ട്രെയിനിംഗ് സെന്റർ ഇനി ഖത്തറിലും,ഗ്രാൻഡ് ഓപ്പണിംഗ് ജൂലൈ 19ന് | പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു | ഖത്തറിൽ ഇലക്ട്രിക്കൽ എഞ്ചിനിയർ ജോലി ഒഴിവ് | ഖത്തറിൽ അധിനിവേശ മൈന പക്ഷികളുടെ വ്യാപനം തടയാൻ കർമപദ്ധതി,36,000 പക്ഷികളെ പിടികൂടിയതായി പരിസ്ഥിതി മന്ത്രാലയം | നിമിഷപ്രിയയ്ക്ക് മാപ്പില്ല,രക്തത്തെ പണം കൊടുത്ത് വാങ്ങാനാവില്ലെന്ന് ബന്ധുക്കൾ | വേനലവധിക്കാലം ഖുർആൻ പഠനത്തിനായി മാറ്റിവെക്കാം, രാവിലെയുള്ള പഠന സെഷനിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങിയതായി ഖത്തർ മതകാര്യ മന്ത്രാലയം | വിപഞ്ചികയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം,കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി |
5500 ദിർഹവും താമസവും ഭക്ഷണവും,അബുദാബിയിൽ നേഴ്‌സുമാർക്ക് നോർക്ക വഴി അപേക്ഷിക്കാം

October 01, 2024

nurse-recruitment-to-abudhabi-via-norka

October 01, 2024

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം :അബുദാബിയില്‍ നഴ്സിംഗ് ഒഴിവുകളിലേയ്ക്കുളള നോർക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

പുരുഷ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓണ്‍ഷോർ, ഓഫ്‌ഷോർ പ്രോജക്ടുകള്‍ക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർക്കായി) റിക്രൂട്ട്‌മെന്റ്.

നഴ്സിംഗ് ബിരുദവും സാധുവായ നഴ്സിംഗ് ലൈസൻസും ഉളളവരാകണം. എച്ച്‌എഎഡി / ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് അബു ദാബി പരീക്ഷ വിജയിച്ചവരുമാകണം അപേക്ഷകർ. പ്രായപരിധി 35 വയസ്സ്. പ്രഥമശുശ്രുഷ, അടിയന്തര സേവനങ്ങള്‍ അല്ലെങ്കില്‍ ആംബുലൻസ് പ്രവർത്തനങ്ങളില്‍ കുറഞ്ഞത് 12 വർഷത്തെ അനുഭവപരിചയവും ആവശ്യമാണ്.

ബേസിക് ലൈഫ് സപ്പോർട്ട് , അഡ്വാൻസ്ഡ് കാർഡിയക് ലൈഫ് സപ്പോർട്ട് , പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് എന്നിവയില്‍ ഒന്നോ അതിലധികമോ ട്രോപിക്കല്‍ ബേസിക് ഓഫ്‌ഷോർ സേ്ര്രഫി ഇൻഡക്ഷൻ & എമർജൻസി ട്രെയിനിംഗ് എന്നിവയില്‍ അനുഭവപരിചയവും അഭികാമ്യമാണ്. ഇലക്‌ട്രോണിക് ആരോഗ്യ രേഖകള്‍ കൈകാര്യം ചെയ്തും പരിചയമുളളവരാകണം.

വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും കണക്കിലെടുത്ത് 4,500 മുതല്‍ 5,500 ദിർഹം വരെ ശമ്ബളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്സ്‌പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇമെയില്‍ ഐഡിയിലേയ്ക്ക് ഒക്ടോബർ 09 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04712770536, 539, 540, 577 എന്നീ നമ്ബറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News