Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
വിദേശരാജ്യങ്ങളിലെ കേരളീയർക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കാനൊരുങ്ങി നോർക്ക റൂട്ട്സ്

July 02, 2025

 norka_roots_legal_help_for_expatriate_keralites

July 02, 2025

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം : വിദേശരാജ്യങ്ങളിലെ കേരളീയർക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി ലീഗൽ എയ്ഡ് സെല്ലിൽ (പിഎൽഎസി) മൂന്ന്‌ രാജ്യങ്ങളിലായി ഏഴു കൺസർട്ടന്റുമാരെ നിയോഗിച്ചു. സൗദി അറേബ്യ, യുഎഇ, കുവൈത്ത്‌ എന്നീ രാജ്യങ്ങളിലാണ്‌ സേവനം ലഭ്യമാവുക. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും ചെറിയ കുറ്റകൃത്യങ്ങൾ കാരണവും തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കിൽ അകപ്പെടുന്ന പ്രവാസികൾക്കായാണ്‌ സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി പിഎൽഎസി പദ്ധതി നടപ്പാക്കിയത്‌.

സാധുവായ തൊഴിൽ വിസയിലോ വിസിറ്റിങ്‌ വിസയിലോ വിദേശത്തുള്ള കേരളീയർക്ക് സേവനം പ്രയോജനപ്പെടുത്താം. ചില സാഹചര്യങ്ങളിൽ തടങ്കലിലോ, ആശുപത്രികളിലോ അകപ്പെടുന്ന പ്രവാസികളുടെ ബന്ധുകൾക്കോ, സുഹൃത്തുക്കൾക്കോ പ്രവാസി ലീഗൽ എയ്ഡ് സെൽ സേവനത്തിനായി അപേക്ഷിക്കാം.

കേസുകളിന്മേൽ നിയമോപദേശം, നഷ്ടപരിഹാരം, ദയാഹർജികൾ, വിവിധ ഭാഷകളിൽ തർജിമ നടത്തുന്നതിന് വിദഗ്‌ധരുടെ സഹായം തുടങ്ങിയവയ്‌ക്ക്‌ അതത് രാജ്യത്ത് കേരളീയരായ അഭിഭാഷകരുടെ സേവനം പദ്ധതി വഴി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്‌: www.norkaroots.kerala.gov.in.

ലീഗൽ കൺസൽട്ടന്റുമാർ :
ദുബായ്‌, ഷാർജ: മനു ഗംഗാധരൻ (manunorkaroots@gmail.com +971509898236 / +971559077686), അനല ഷിബു (analashibu@gmail.com +971501670559), അബുദാബി: സാബു രത്നാകരൻ (sabulaw9@gmail.com +971501215342), സലീം ചൊളമുക്കത്ത് (s.cholamukath@mahrousco.com, +971503273418),കുവൈത്ത് സിറ്റി: രാജേഷ് സാഗർ (rskuwait@gmail.com, +96566606848),സൗദി അറേബ്യയിലെ ജിദ്ദ: ഷംസുദ്ദീൻ ഓലശ്ശേരി  (shams.clt29@gmail.com, +966 55 688 4488)ദമ്മാം: തോമസ് പി.എം(Vinson388@gmail.com, +966502377380).

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News