റിയാദ് : ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിന്റെ ഫലമായി സൗദിയുടെയോ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാഷ്ട്രങ്ങളുടെയോ പരിസ്ഥിതിയിൽ യാതൊരു റേഡിയോ ആക്ടീവ് ഫലങ്ങളും കണ്ടെത്തിയിട്ടില്ലെന്ന് സൗദി ന്യൂക്ലിയർ ആൻഡ് റേഡിയോളജിക്കൽ റെഗുലേറ്ററി കമ്മീഷൻ (എൻആർആർസി) സ്ഥിരീകരിച്ചു. സമൂഹ മാധ്യമ അക്കൗണ്ടായ എക്‌സിലൂടെയാണ് എൻആർആർസി ഇക്കാര്യം അറിയിച്ചത്.
ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയുൾപ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എൻആർആർസി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
അതേസമയം,അമേരിക്കൻ ആക്രമണത്തെ തുടർന്ന് ഒരു തരത്തിലുള്ള റേഡിയേഷനും ഉണ്ടായിട്ടില്ലെന്ന് ഇറാനും അറിയിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുകhttps://chat.
whatsapp.com/BA70KEJMeBmGW92ahNcBva ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F