കുവൈത്ത് സിറ്റി: ക്രിമിനല്‍ ഉദ്ദേശം കണ്ടെത്താത്തതിനാല്‍ മൻഗഫ് തീപിടിത്തക്കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഒരു കുവൈത്ത് പൗരനും മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും അടങ്ങുന്ന കേസിലെ എട്ട് പ്രതികളെ 300 ദിനാർ വീതം ജാമ്യത്തില്‍ വിട്ടയക്കാൻ ഡിറ്റൻഷൻ റിന്യൂവല്‍ ജഡ്ജി വിധിച്ചു.
അതേസമയം, പബ്ലിക് പ്രോസിക്യൂഷൻ കേസ് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാർട്ട്‌മെൻറ് ഓഫ് ഇൻവെസ്റ്റിഗേഷന് വിട്ടതായി അറബ് ടൈംസാണ് റിപ്പോർട്ട് ചെയ്തു. കുറ്റാരോപിതരായ എല്ലാ കക്ഷികളെയും പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തിരുന്നു. മലയാളികളടക്കം 49 പേർക്കാണ് തീപിടിത്തത്തില്‍ ജീവൻ നഷ്ടമായിരുന്നത്.
മലയാളിയായ കെ.ജി അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ താമസ സ്ഥലത്താണ് തീപിടുത്തമുണ്ടായത്.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F