February 08, 2024
February 08, 2024
മസ്‌കത്ത്: ഒമാനില്‍ ഓണ്‍ലൈനായി ബിസിനസ് നടത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി. സോഷ്യല്‍ മീഡിയ വഴിയും വെബ്‌സൈറ്റ് വഴിയും ബിസിനസ്, പ്രമോഷന്‍ എന്നിവ നടത്തുന്നവര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയതായി വാണിജ്യ,വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട അറിയിപ്പിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുന്നതും ബിസിനസുകള്‍ക്ക് പൊതുസ്വഭാവം കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് നടപടി. 'ഒമാന്‍ ബിസിനസ് പ്ലാറ്റ്ഫോം' വഴി അപേക്ഷ സമര്‍പ്പിച്ച് ലൈസന്‍സ് സ്വന്തമാക്കാമെന്നും മന്ത്രാലയം അറിയിച്ചു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F