November 23, 2023
November 23, 2023
മസ്‌കത്ത്: ഒമാനില്‍ പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി മസ്‌കത്ത് മുന്‍സിപ്പാലിറ്റി രംഗത്തെത്തി. പൊതുയിടങ്ങളില്‍ മാലിന്യം തള്ളിയാല്‍ പിഴ ഈടാക്കാനാണ് പുതിയ തീരുമാനം. മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 100 റിയാല്‍ പിഴ ചുമത്തും. പൊതുയിടങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. നിര്‍ദേശിച്ചിരിക്കുന്ന ഇടങ്ങളില്‍ മാത്രമേ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പാടുളളൂവെന്നും അധികൃതര്‍ അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നത് തുടര്‍ന്നാല്‍ പിഴ ഇരട്ടിയായി ഉയര്‍ത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് പൊതുഇടങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പിഴ ഈടാക്കാനുള്ള തീരുമാനം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F