ദോഹ: യൂത്ത് ഫോറം കരിയർ അസിസ്റ്റന്റ് വിഭാഗമായ കെയർ ദോഹ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഏറ്റവും മികച്ച ബയോഡാറ്റ തയ്യാറാക്കുന്നത്തിനുള്ള ശിൽപ്പശാല സംഘടിപ്പിക്കുന്നു.
ജൂലൈ 12 വെള്ളി വൈകുന്നേരം 03:30 ന് ഓൾഡ് എയർ പോർട്ട് റോഡിലുള്ള യൂത്ത് ഫോറം ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത കരിയർ ഗൈഡ് സക്കീർ ഹുസൈൻ കെ സെഷന് നേതൃത്വം നൽകും.
മികവുറ്റ ബയോഡാകള്‍ തയാറാക്കാനും തൊഴില്‍ അന്വേഷണം എളുപ്പമാക്കുവാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും, ജോലി സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ലിങ്ക്ടിനിൽ വരുത്തേണ്ട മാറ്റങ്ങളും,തുടങ്ങി കരിയറിൽ വളർച്ചയും എളുപ്പവും സാധ്യവുമാക്കാൻ നൂതന സാങ്കേതിക വിദ്യകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന വിവിധ മേഖലകൾ ശില്‍പശാലയില്‍ ചർച്ച ചെയ്യും.
ഖത്തറിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും തുടർ പഠനം നടത്തുന്നതിന് ആവശ്യമായ ഗൈഡൻസ് നൽകുക, വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിവിധ കോഴ്സുകളെ പറ്റിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള അറിവ് പകർന്നു നൽകുക, സ്ത്രീകൾ പ്രത്യേകമായി കരിയർ ഗൈഡൻസ്- വ്യക്തിത്വ വികസന ക്ലാസുകൾ, ട്രെയിനിങ്ങുകൾ, ശില്പശാലകൾ തുടങ്ങി ഇതിനോടകം വിവിധ പരിപാടികളാണ് കെയർ ദോഹ സംഘടിപ്പിച്ച് വരുന്നത്.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ
https://forms.gle/KVd9kzRbKjPpSFWSA എന്ന ലിങ്കിൽ റെജിസ്റ്റർ ചെയ്യുക.