May 15, 2024
May 15, 2024
ദോഹ: ഖത്തറിലെ മലയാളി ദമ്പതികളുടെ എസ്.എം.എ ടൈപ്പ് വണ്‍ ബാധിതയായ അഞ്ചു മാസം പ്രായമുള്ള മല്‍ഖ റൂഹിയുടെ ചികിത്സ ധനസമാഹരണത്തിലേക്ക് ഖത്തറിലെ പ്രമുഖ ഫാർമസി ഗ്രൂപ്പായ വെല്‍കെയർ ഒരു ലക്ഷം റിയാല്‍ സംഭാവന ചെയ്തു.വെല്‍കെയർ ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.പി. അഷ്‌റഫ് ഖത്തർ ചാരിറ്റി പ്രതിനിധികൾക്കാണ് ചെക്ക് കൈമാറിയത്.
സ്‌പൈനല്‍ മസ്‌കുലാർ അട്രോഫി (എസ്.എം.എ) ടൈപ്പ്-1 എന്ന ഗുരുതര രോഗം ബാധിച്ച അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്കു വേണ്ടി മരുന്ന് ലഭ്യമാക്കാനുള്ള ഖത്തർ ചാരിറ്റിയുടെ അഭ്യർഥനയിലാണ് വെല്‍കെയർ ഗ്രൂപ് മുൻകൈയെടുത്ത് തങ്ങളുടെ ജീവനക്കാർക്കിടയില്‍ ധനസമാഹരണ സംരംഭത്തിന് തുടക്കം കുറിച്ചത്.കമ്പനിയിലെ ഉദാരമതികളായ ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് തുക സമാഹരിച്ചത്.സ്ഥാപനത്തിലെ ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും പിന്തുണക്കും വിശാലമനസ്സിനും നന്ദി അറിയിക്കുന്നുവെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും മാനേജിങ് ഡയറക്ടർ അഷ്‌റഫ് കെ.പി പറഞ്ഞു. മല്‍ഖക്ക് അടിയന്തര ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ ഖത്തർ ചാരിറ്റിയുടെ പങ്കാളിത്തത്തിനും നന്ദി അറിയിക്കുകയാണെന്നും വെല്‍കെയർ ഗ്രൂപ് വാർത്തക്കുറിപ്പില്‍ അദ്ദേഹം കൂട്ടിച്ചേർത്തു. മല്‍ഖ റൂഹിക്കായുള്ള ധനസമാഹരണ സംരംഭത്തിലേക്ക് ഉദാരമായ സംഭാവനകള്‍ നല്‍കിയ വെല്‍കെയർ ഗ്രൂപ്പിന് ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നതായി ഖത്തർ ചാരിറ്റി അറിയിച്ചു. വെല്‍കെയറിന്റെ പിന്തുണയോടെ മല്‍ഖക്ക് വേണ്ടിയുള്ള പരിചരണം നല്‍കുന്നതിന് ഒരുപടികൂടി അടുത്തതായും ഖത്തർ ചാരിറ്റി വ്യക്തമാക്കി.
ഖത്തറില്‍ മികച്ച ആരോഗ്യ സേവനങ്ങളുമായി ഏറെ മുൻനിരയിലുള്ള വെല്‍കെയർ ഗ്രൂപ് നൂറിലധികം ബ്രാൻഡുകളാണ് വിതരണം ചെയ്യുന്നത്. കൂടാതെ 90ലധികം ഫാർമസികളുടെയും വിതരണ ചാനലുകളുടെയും വലിയ ശൃംഖലയും വെല്‍കെയറിനുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F