March 17, 2024
March 17, 2024
ദോഹ: ഖത്തറിൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ (MoECC) പ്രതിവാര റമദാൻ മത്സരം ആരംഭിച്ചു. മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ Ramadan_in_Qatar എന്ന ഹാഷ്‌ടാഗിൽ മത്സരം ആരംഭിക്കുന്നതായി അധികൃതർ പ്രഖ്യാപിച്ചു. റമദാൻ മാസത്തിൽ എല്ലാ ശനിയാഴ്ചകളിലും പ്രതിവാര മത്സരം നടക്കും.
ഖത്തറിലെ സസ്യ പരിസ്ഥിതി ജൈവവൈവിധ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും, സസ്യങ്ങളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മത്സരം സംഘടിപ്പിക്കുന്നത്.
"എല്ലാ ആഴ്‌ചയും, ഖത്തറിൻ്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഞങ്ങൾ ചോദിക്കും. പങ്കെടുക്കുന്നവർക്ക് പഠിക്കാനും വിജയിക്കാനുമുള്ള അവസരമാണിത്. എല്ലാ ശനിയാഴ്ചയും ഞങ്ങളോടൊപ്പം ചേരൂ, ഈ സമ്പന്നമായ പരിസ്ഥിതി യാത്രയുടെ ഭാഗമാകൂ," - മന്ത്രാലയം എക്‌സിൽ കുറിച്ചു.
മത്സരത്തിന്റെ നിബന്ധനകൾ:
1) മന്ത്രാലയത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഫോളോ ചെയ്യുക
2) ചോദ്യങ്ങൾക്ക് ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ഉത്തരം നൽകുക
3) മന്ത്രാലയത്തിൻ്റെ ഇൻസ്റ്റാഗ്രാം അറിയിപ്പ് പിന്തുടരുക
ശനിയാഴ്ച നടക്കുന്ന മത്സരത്തിന്റെ വിജയിയെ തിങ്കളാഴ്ച പ്രഖ്യാപിക്കും. 1000 ഖത്തർ റിയാലാണ് വിജയികൾക്ക് ലഭിക്കുക. സമ്മാന തുക ലഭിക്കാൻ മന്ത്രാലയം ആവശ്യപ്പെടുന്ന ബാങ്ക് വിശദാംശങ്ങൾ നൽകണം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F