August 29, 2024
August 29, 2024
അബുദാബി: യു.എ.ഇയിൽ വരും ദിവസങ്ങളിൽ പല ഭാഗങ്ങളിലും ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്തെ മലയോര മേഖലയിൽ ഇടവിട്ട സമയങ്ങളിൽ മഴ ലഭിച്ചിരുന്നു. അസ്ഥിര കാലാവസ്ഥ ചൂടുകാലം അവസാനിക്കുന്നതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മാറുന്ന കാലാവസ്ഥ സാഹചര്യത്തിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അബൂദാബി പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇലക്ട്രോണിക് ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗപരിധി പാലിക്കാൻ ശ്രദ്ധവേണമെന്നും അധികൃതർ ഡ്രൈവർമാരെ ഓർമിപ്പിച്ചു.
അതേസമയം, ചില ഭാഗങ്ങളിൽ ഇന്നലെ (ബുധനാഴ്ച) മഴ ലഭിച്ചിരുന്നു. അബൂദാബിയിലേയും റാസൽഖൈമയിലേയും ചില ഭാഗങ്ങളിലാണ് മഴ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരത്തേ കാലാവസ്ഥ വകുപ്പ് ചില ഭാഗങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലാണ് മഴയും മണിക്കൂറിൽ 40 കി.മീറ്റർ വേഗത്തിൽ വരെ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നത്. അതേസമയം, ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടുതൽ താപനില 49.6 ഡിഗ്രിയാണ്.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F