Breaking News
കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി കൗൺസിൽ യോഗവും മാണിയൂർ ഉസ്താത് അനുസ്മരണവും സംഘടിപ്പിച്ചു. | യു.എ.ഇയിൽ ചിലയിടങ്ങളിൽ മഴ,ആലിപ്പഴ വർഷം:താപനില ഉയർന്നുതന്നെ | മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി.വി പത്മരാജൻ അന്തരിച്ചു | എഡോക്സി ട്രെയിനിംഗ് സെന്റർ ഇനി ഖത്തറിലും,ഗ്രാൻഡ് ഓപ്പണിംഗ് ജൂലൈ 19ന് | പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു | ഖത്തറിൽ ഇലക്ട്രിക്കൽ എഞ്ചിനിയർ ജോലി ഒഴിവ് | ഖത്തറിൽ അധിനിവേശ മൈന പക്ഷികളുടെ വ്യാപനം തടയാൻ കർമപദ്ധതി,36,000 പക്ഷികളെ പിടികൂടിയതായി പരിസ്ഥിതി മന്ത്രാലയം | നിമിഷപ്രിയയ്ക്ക് മാപ്പില്ല,രക്തത്തെ പണം കൊടുത്ത് വാങ്ങാനാവില്ലെന്ന് ബന്ധുക്കൾ | വേനലവധിക്കാലം ഖുർആൻ പഠനത്തിനായി മാറ്റിവെക്കാം, രാവിലെയുള്ള പഠന സെഷനിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങിയതായി ഖത്തർ മതകാര്യ മന്ത്രാലയം | വിപഞ്ചികയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം,കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി |
ഗൾഫിൽ ചൂട് കുതിച്ചുയരുന്നു,യു.എ.ഇയിൽ ഇന്നലെ രേഖപ്പെടുത്തിയത് 50 ഡിഗ്രിക്ക് മുകളിൽ

July 10, 2024

news_malayalam_weather_news_in_uae

July 10, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ് / ദോഹ : ഗൾഫിലും അറേബ്യൻ രാജ്യങ്ങളിലും സമീപരാജ്യങ്ങളിലും ഈ ആഴ്‌ച അവസാനത്തോടെ ചൂട് 50 ഡിഗ്രി സെല്‍ഷ്യസാകുമെന്ന് മുന്നറിയിപ്പ്. യുഎഇയിൽ തുടർച്ചയായ രണ്ടാം ദിവസവും താപനില ഏറ്റവും ഉയർന്ന നിലയിലാണ്. ഇന്നലെ (ചൊവ്വ) സ്വീഹാനിൽ താപനില 50.8 ഡിഗ്രിയിൽ എത്തി. ദേശീയ കാലാവസ്ഥാ കേന്ദ്രം റിപോർട് പ്രകാരം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് ഇത് രേഖപ്പെടുത്തിയത്.

ബഹ്‌റൈൻ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലെല്ലാം താപനില ഉയരും. ഇപ്പോള്‍തന്നെ ഉയർന്ന ചൂടാണ് പല രാജ്യങ്ങളിലും അനുഭവപ്പെടുന്നത്. ആഫ്രിക്കൻ മരുഭൂമിയില്‍നിന്ന് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് മർദവ്യതിയാനത്തിന്റെ ഫലമായി ചൂടുള്ള വായു പിണ്ഡത്തിന്റെ പ്രവാഹമുണ്ടാകും.

ഇത് അറേബ്യൻ മേഖലയെയും ബാധിക്കും. അറേബ്യൻ രാജ്യങ്ങള്‍ ഈ ആഴ്‌ചാവസാനത്തോടെ ആഗോളതലത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ബഹ്റൈനില്‍ വെള്ളിയാഴ്ചയോടെ താപനില 47 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെന്ന് കാലാവസ്ഥാ ഡയറക്ടറേറ്റ് പ്രവചിക്കുന്നു. പകല്‍ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാനും ജലാംശം നിലനിർത്താനും അറബ് കാലാവസ്ഥാ കേന്ദ്രം നിർദേശിക്കുന്നു.


Latest Related News