October 26, 2024
October 26, 2024
റിയാദ്: സൗദിയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് വീണ്ടും മുന്നറിയിപ്പ് നൽകി. ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മക്ക മേഖലയിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ റിയാദ് മേഖലയിൽ നേരിയതോ കനത്തതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മദീന, ഹായിൽ, ഖസിം, വടക്കൻ അതിർത്തികൾ, കിഴക്കൻ മേഖല, അൽ-ബഹ, അസീർ, ജിസാൻ, നജ്‌റാൻ എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.