Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
സൗദിയിൽ വരും ദിവസങ്ങളിൽ വ്യാ​പ​ക മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം

September 17, 2024

September 17, 2024

ന്യൂസ്‌റൂം ബ്യുറോ

യാം​ബു: സൗദിയിൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​ത്ത​ര​മോ മു​ത​ൽ ക​ന​ത്ത​തോ ആ​യ തോ​തി​ൽ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സൗ​ദി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മഴയാണ് പ്രതീക്ഷിക്കുന്നത്. ജി​സാ​ൻ, അ​സീ​ർ, അ​ൽ ബാ​ഹ, മ​ക്ക എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ദൃ​ശ്യ​പ​ര​ത കു​റ​ക്കു​ന്ന വി​ധ​ത്തി​ൽ കാ​ർ​മേ​ഘം മൂ​ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രി​ക്കും.

ചെ​ങ്ക​ട​ലി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് നി​ന്ന് തെ​ക്കു​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ലേ​ക്ക്​ 20 മു​ത​ൽ 40 വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലും, പ​ടി​ഞ്ഞാ​റ് നി​ന്ന് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ലേ​ക്ക്​ മ​ണി​ക്കൂ​റി​ൽ 18 മു​ത​ൽ 38 വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ഉ​പ​രി​ത​ല കാ​റ്റ്​ വീ​ശു​മെ​ന്നും കേ​ന്ദ്രം സൂ​ചി​പ്പി​ച്ചു.

ചെ​ങ്ക​ട​ലി​​ന്റെ മ​ധ്യ, തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ൽ മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​തോ​ടെ മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ​ടി​ച്ചു​വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യും, ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ ഏ​റെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. രാ​ജ്യ​ത്ത് ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ തു​ട​രു​ന്ന ഇ​ടി​മി​ന്ന​ൽ ചൊ​വ്വാ​ഴ്ച വ​രെ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നും പൊതുജനങ്ങൾ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.


Latest Related News