April 13, 2024
April 13, 2024
ദോഹ: ഖത്തറിൽ വരുന്ന ആഴ്‌ച ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. നാളെ (ഞായറാഴ്‌ച) മുതൽ അടുത്ത ആഴ്‌ച വരെ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ക്യുഎംഡി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഇടിമിന്നലുള്ള സമയത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യർത്ഥിച്ചു. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള കാലാവസ്ഥ അപ്ഡേറ്റുകൾ പരിശോധിക്കാനും നിർദേശമുണ്ട്.
അതേസമയം, സൗദി അറേബ്യയിൽ തിങ്കൾ, ചൊവ്വ (ഏപ്രിൽ 15,16) ദിവസങ്ങളിൽ വിവിധ പ്രവിശ്യകളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ അബ്‌ദുല്ല അൽ ഉസൈമി അറിയിച്ചു. ഖത്തർ, ബഹ്റൈൻ, യുഎഇ, ഒമാൻ, റിയാദിന്‍റെ കിഴക്ക് ഭാഗം, കിഴക്കൻ പ്രവിശ്യ, ഹായിൽ, ഹഫർ അൽബാത്തിൻ എന്നിവിടങ്ങളിലെല്ലാം കാലാവസ്ഥാവ്യതിയാനമുണ്ടാകും. റിയാദ്, ഹായിൽ, അൽഖസീം എന്നിവിടങ്ങളിൽ തിങ്കളാഴ്ച വ്യാപകമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F