Breaking News
കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി കൗൺസിൽ യോഗവും മാണിയൂർ ഉസ്താത് അനുസ്മരണവും സംഘടിപ്പിച്ചു. | യു.എ.ഇയിൽ ചിലയിടങ്ങളിൽ മഴ,ആലിപ്പഴ വർഷം:താപനില ഉയർന്നുതന്നെ | മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി.വി പത്മരാജൻ അന്തരിച്ചു | എഡോക്സി ട്രെയിനിംഗ് സെന്റർ ഇനി ഖത്തറിലും,ഗ്രാൻഡ് ഓപ്പണിംഗ് ജൂലൈ 19ന് | പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു | ഖത്തറിൽ ഇലക്ട്രിക്കൽ എഞ്ചിനിയർ ജോലി ഒഴിവ് | ഖത്തറിൽ അധിനിവേശ മൈന പക്ഷികളുടെ വ്യാപനം തടയാൻ കർമപദ്ധതി,36,000 പക്ഷികളെ പിടികൂടിയതായി പരിസ്ഥിതി മന്ത്രാലയം | നിമിഷപ്രിയയ്ക്ക് മാപ്പില്ല,രക്തത്തെ പണം കൊടുത്ത് വാങ്ങാനാവില്ലെന്ന് ബന്ധുക്കൾ | വേനലവധിക്കാലം ഖുർആൻ പഠനത്തിനായി മാറ്റിവെക്കാം, രാവിലെയുള്ള പഠന സെഷനിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങിയതായി ഖത്തർ മതകാര്യ മന്ത്രാലയം | വിപഞ്ചികയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം,കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി |
കാലാവസ്ഥ: ഖത്തറില്‍ വാരാന്ത്യത്തില്‍ കനത്ത ഉഷ്ണതരംഗത്തിന് സാധ്യത

July 11, 2024

news_malayalam_weather_updates

July 11, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ വാരാന്ത്യത്തില്‍ കനത്ത ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മുന്നറിയിപ്പ് നൽകി. ക്യുഎംഡിയുടെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റ് അനുസരിച്ച്, അറേബ്യന്‍ ഗള്‍ഫ് മേഖലയിൽ വാരാന്ത്യത്തില്‍ കനത്ത ഉഷ്ണതരംഗം ഉണ്ടായിരിക്കും.

ഇന്ത്യയുടെ സീസണല്‍ ന്യൂനമര്‍ദത്തിന്റെ ആഴം കൂടുന്നതാണ് ഉഷ്ണതരംഗത്തിന് കാരണം. ഖത്തറില്‍ അതിന്റെ സ്വാധീനം വെള്ളിയാഴ്ചയാണ് അനുഭവപ്പെടാന്‍ സാധ്യത. കാറ്റ് വടക്കുപടിഞ്ഞാറിൽ നിന്ന് തെക്കുപടിഞ്ഞാറായി മാറുന്നതിനാല്‍ താപനിലയും ഉയരും.

ഖത്തറിലെ ജനങ്ങളോട്, പ്രത്യേകിച്ച് പകല്‍സമയത്ത് ജാഗ്രത പാലിക്കാനും, താപനില ഉയരുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ തടയാന്‍ ഔട്ട്‌ഡോര്‍ പരിപാടികള്‍ ഒഴിവാക്കാനും ക്യുഎംഡി ആവശ്യപ്പെട്ടു.


Latest Related News