Breaking News
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി സൗദി അറേബ്യ സന്ദർശിക്കുന്നു | ഖത്തറിലെ പ്രമുഖ ഫാർമസി ശൃംഖലയിലേക്ക് സെയിൽസ് എക്സിക്യു്ട്ടീവിനെ ആവശ്യമുണ്ട് | മലപ്പുറം സ്വദേശിയായ യുവാവിനെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി | ഖത്തർ-കൊടുങ്ങല്ലൂർ ഏരിയ മഹല്ല് ഏകോപനസമിതി കുടുംബ സംഗമം ശ്രദ്ധേയമായി | എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു | ഖത്തറിൽ അടുത്ത രണ്ട് ദിവസങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യത,കാഴ്ചാ പരിധി കുറയും | കെഎംസിസി ഖത്തർ സ്പോർട്സ് വിംഗ് വോളിബോൾ ടൂർണമെന്റ്,നാദാപുരം മണ്ഡലം ചാമ്പ്യൻമാർ | ദോഹ മെട്രോ ബസ് സർവീസുകൾ ഇനി ബു സിദ്രയിലേക്കും | കോഴിക്കോട് സ്വദേശി ദുബായിൽ നിര്യാതനായി | സംസ്കൃതി ഖത്തർ സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനയുടെ 'ഇസ്തിഗ്ഫാർ' എന്ന ചെറുകഥക്ക് |
മഴ: ഒമാനിൽ സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

October 14, 2024

October 14, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്,‍ നാളെ (ചൊവ്വ) ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ സ്‌കൂളുകള്‍ക്കും ഓഫിസുകള്‍ക്കും നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് അവധി പ്രഖ്യാപിച്ചു. മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലാണ് നാളെ സ്‌കൂളുകള്‍ക്കും ഓഫിസുകള്‍ക്കും അവധി നല്‍കിയിരിക്കുന്നത്. ജോലികള്‍ റിമോട്ട്/ വര്‍ക്ക് ഫ്രം ഹോം മോഡിലേക്ക് മാറും. അല്‍ വുസ്ത, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ബാത്തിന, ദാഖിലിയ,  ദാഹിറ, ബുറൈമി ഗവര്‍ണറേറ്റുകളിലെ പര്‍വതപ്രദേശങ്ങളിലും സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.

മഴയുടെ പശ്ചാത്തലത്തില്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലെ പാര്‍ക്കുകളും ഗാര്‍ഡനുകളും താത്കാലികമായി അടച്ചിട്ടുണ്ട്. വാഹനങ്ങള്‍ താഴ്ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യരുതെന്നും വാദികളില്‍ ഇറങ്ങുകയോ വാഹനം ഇറക്കുകയോ ചെയ്യരുതെന്നും ഇലക്ട്രിക് പോസ്റ്റുകള്‍, മരങ്ങള്‍, ഇലക്ട്രിക് കോംപ്ലക്‌സുകള്‍ എന്നിവയ്ക്ക് താഴെ നില്‍ക്കരുതെന്നും റോഡില്‍ വെള്ളം കെട്ടിക്കിടക്കുമ്പോള്‍ മറ്റു പാതകള്‍ ഉപയോഗിക്കണമെന്നും നഗരസഭ അധികൃതര്‍ നിര്‍ദേശിച്ചു.


Latest Related News