September 11, 2024
September 11, 2024
ലണ്ടൻ: ഫിഫയും (ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ അസോസിയേഷൻ) ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും (എസ്‌സി) ചേർന്ന് 'വീ വേർ ദേർ' എന്ന പുതിയ പ്രീമിയം ടിവി സീരീസ് പുറത്തിറക്കി. ഖത്തറിൽ നടന്ന 2022 ഫിഫ ലോകകപ്പ് ടൂർണമെന്റാണ് സീരീസിന്റെ ഉള്ളടക്കം.സ്റ്റാർ വാർസിൻ്റെ ഡെയ്‌സി റിഡ്‌ലിയുടെ ശബ്ദത്തിലാണ് വിവരണം. ലൂക്ക് മെലോസ് സംവിധാനം ചെയ്ത സീരീസ് നോഹ മീഡിയ ഗ്രൂപ്പും എച്ച്‌ബിഎസും ചേർന്നാണ് നിർമ്മിച്ചത്. നോഹ മീഡിയ ഗ്രൂപ്പിൻ്റെ ഇൻ്റർനാഷണൽ സെയിൽസ് മേധാവി കാതറിൻ ക്വാണ്ട്‌സ്‌നിഗ് സീരീസിൻ്റെ ആഗോള വിപണനം കൈകാര്യം ചെയ്യും.
പ്രധാന താരങ്ങളുടെ പശ്ചാത്തലം, ഖത്തറിലേക്കുള്ള അവരുടെ അതുല്യമായ യാത്രഉൾപെടെ ഫിഫ ലോകകപ്പ് അവരുടെ ജീവിതം എങ്ങനെ മാറ്റിമറിച്ചുവെന്ന് വെളിപ്പെടുത്തുകയുംചെയ്യുന്ന ലഘു എപ്പിസോഡുകളായാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഡോക്യുമെൻ്ററിയാണ് സീരീസിലെ ഓരോ എപ്പിസോഡിലുമുള്ളത്. അരമണിക്കൂർ വീതമുള്ള എട്ട് എപ്പിസോഡുകളാണ് ആകെയുള്ളത്.
സ്റ്റേഡിയങ്ങൾക്കും ഡ്രസ്സിംഗ് റൂമുകൾക്കും ചുറ്റുമുള്ള അവിശ്വസനീയമായ കാഴ്ചകളും ടൂർണമെൻ്റിനിടെ ചിത്രീകരിച്ച അപൂർവ നിമിഷങ്ങളും സീരീസിൽ ഉൾപെടുത്തിയിട്ടുണ്ട്.
2022 ഫിഫ ലോകകപ്പ് ജേതാക്കളായ അർജൻ്റീന ടീമിന്റെ പരിശീലകൻ ലയണൽ സ്‌കലോനി, ഗോൾകീപ്പറും ഗോൾഡൻ ഗ്ലോവ് ജേതാവുമായ എമിലിയാനോ മാർട്ടിനെസ്, സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ്, ഫൈനലിൽ പെനാൽറ്റിയിലൂടെ വിജയിച്ച കളിക്കാരൻ ഗോൺസാലോ മോണ്ടിയേൽ എന്നിവരും സീരീസിൽ സംസാരിക്കുന്നുണ്ട്.
കൂടാതെ, ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്‌സ്, പോർച്ചുഗലിൻ്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെയും ബ്രൂണോ ഫെർണാണ്ടസ്, ഉറുഗ്വേ സ്‌ട്രൈക്കർ ജോർജിയൻ ഡി അറസ്‌കേറ്റ, ജപ്പാൻ കോച്ച് ഹാജിം മൊറിയാസു, മൊറോക്കോ ഗോൾകീപ്പർ യാസിൻ ബൗണൗ, റയൽ മാഡ്രിഡിന്റെയും ബ്രസീലിന്റെയും കളിക്കാരനായ റോഡ്‌റിഗോ, മൊറോക്കോയുടെ സോഫിയാൻ അംറാബത്ത്, ക്രൊയേഷ്യൻ പെനാൽറ്റി ഷൂട്ടൗട്ട് ഹീറോ ഡൊമിനിക് ലിവാകോവിച്ച്, കോച്ച് സ്ലാറ്റ്കോ ഡാലിച്ച് എന്നിവരും ടൂർണമെൻ്റിലെ തങ്ങളുടെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കായിക മത്സരത്തോടുള്ള ആഗോള അഭിനിവേശം പ്രതിഫലിപ്പിക്കുന്ന നിരവധി ആരാധകരുടെ അനുഭവങ്ങളും സീരീസ് പങ്കുവെക്കുന്നുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F