February 12, 2024
February 12, 2024
റിയാദ്: സൗദിയിൽ കുറ്റകൃത്യങ്ങൾ ചിത്രീകരിക്കുകയും അതിന്റെ വിഡിയോകൾ പ്രസിദ്ധീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനുമെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചിത്രീകരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സൈബർ ക്രൈം വിരുദ്ധ സംവിധാനത്തിന്റെ ലംഘനമാണെന്ന് മന്ത്രാലയ സുരക്ഷ വക്താവ് കേണൽ തലാൽ അൽ ഷൽഹൂബ് പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിൽ റിയാദിൽ നടന്ന ലോക പ്രതിരോധ പ്രദർശന മേളയുടെ ഭാഗമായി സൗദി ചാനലിൽ നടത്തിയ ‘സൗദി സ്ട്രീറ്റ്’ എന്ന പ്രോഗ്രാമിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റകൃത്യത്തിന്റെ ഫോട്ടോ എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും മറ്റൊരു കുറ്റകൃത്യമാണെന്നും അപകീർത്തികരമായി പരിഗണിക്കുമെന്നും സുരക്ഷ വക്താവ് വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ 911 എന്ന നമ്പറിൽ വിളിച്ച് ബന്ധപ്പെട്ട സുരക്ഷ അധികാരികളെ വിവരം അറിയിക്കണം. സമൂഹത്തോട് മുഴുവനായി നൽകുന്ന മുന്നറിയിപ്പാണിതെന്നും സുരക്ഷ വക്താവ് പറഞ്ഞു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F