Breaking News
പാസ്പോർട്ട് സേവനങ്ങൾക്കും വ്യാജനുണ്ട്,ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം | ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ ആലപ്പുഴ സ്വദേശി മരിച്ചു | പരിക്ക് കാര്യമാക്കുന്നില്ല,ഖത്തർ ദേശീയ ദിനത്തിൽ ലുസൈൽ സ്റ്റേഡിയത്തിൽ എംമ്പാപ്പെ ബൂട്ടണിയും | ഖത്തർ ദേശീയ ദിനാഘോഷം പ്രമാണിച്ച് ഒ.ഐ.സി.സി ഇൻകാസ്‌ ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു | അവധിക്കാലം ആഘോഷിക്കാൻ ഖത്തറിൽ നിന്ന് നാട്ടിലേക്ക് പോകുന്നുണ്ടോ,യാത്ര സുഗമമാക്കാനുള്ള നിർദേശങ്ങളുമായി വിമാനത്താവളം അധികൃതർ | ഖത്തറിൽ നിന്നും അവധിക്കായി നാട്ടിലെത്തിയ ചാവക്കാട് സ്വദേശി നിര്യാതനായി | അയൽപക്കത്തെ ലോകകപ്പിന് ഖത്തറിന്റെ അഭിനന്ദനം,ആശംസയറിയിച്ച് ഖത്തർ അമീറും ഭരണാധികാരികളും | കുവൈത്തിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത,കുടുംബ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസമായി ഉയർത്തും | സന്ദർശകരെ കാത്ത് ഖത്തർ മാനത്ത് വർണവിസ്മയം,അഞ്ചാമത് ബലൂൺ ഫെസ്റ്റിവലിന് കത്താറയിൽ തുടക്കമായി | ഇനി നടന്നോളൂ,ലോകത്തിലെ ഏറ്റവും ദൈഘ്യമേറിയ ശീതീകരിച്ച ഔട്ട്‌ഡോർ നടപ്പാതയുമായി ഖത്തറിൽ റൗദത്ത് അൽ ഹമാമ പബ്ലിക് പാർക്ക് തുറന്നു |
വാഫി വഫിയ്യ പ്രവേശന പരീക്ഷ ഖത്തറിലും എഴുതാം 

May 15, 2024

news_malayalam_new_rules_in_qatar

May 15, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: മേയ് 19ന് നടക്കുന്ന വാഫി-വഫിയ്യ പ്രവേശന പരീക്ഷകള്‍ക്ക് ജി.സി.സി രാജ്യങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സ്കൂള്‍ പത്താം ക്ലാസ് തുടര്‍പഠന യോഗ്യതയും പ്രാഥമിക മത വിദ്യാഭ്യാസവും നേടിയ വിദ്യാര്‍ഥികള്‍ക്കായി കോഓഡിനേഷന്‍ ഓഫ് ഇസ്‍ലാമിക് കോളജസ്(സി.ഐ.സി) ആവിഷ്കരിച്ച്‌ നടപ്പിലാക്കുന്ന സമന്വയ വിദ്യാഭ്യാസ രീതിയാണ് വാഫി (ആണ്‍കുട്ടികള്‍ക്ക്), വഫിയ്യ (പെണ്‍കുട്ടികള്‍ക്ക്). ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരേ സമയത്ത് കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും നടക്കുന്ന യോഗ്യത പരീക്ഷയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കാണ് ഈ വര്‍ഷം പ്രവേശനം നല്‍കുന്നത്. വിവിധ ജില്ലകളിലായി നിലവില്‍ അറുപതിലധികം കോളജുകള്‍ സി.ഐ.സിയോട് അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ജനറല്‍, ആര്‍ട്സ്, പ്രഫഷനല്‍ എന്നീ മൂന്ന് കാറ്റഗറികളില്‍ യോഗ്യതയും അഭിരുചിയും അനുസരിച്ച്‌ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. സയന്‍സ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ ഫാക്കല്‍റ്റികളില്‍ 30 വരെ സീറ്റുകള്‍ കോളജുകളില്‍ ലഭ്യമാണ്.

ഇസ്‍ലാമിക പഠനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് വാഫി വഫിയ്യ ജനറല്‍. ഭൗതിക പഠനത്തിന് അധിക ശ്രദ്ധ നല്‍കുന്നതാണ് വാഫി-വഫിയ്യ ആര്‍ട്സ്. സയന്‍സ് സ്ട്രീം പഠനത്തോടൊപ്പം നീറ്റ് പരിശീലനംകൂടി ഉള്‍പ്പെടുത്തിയുള്ളതാണ് വാഫി-വഫിയ്യ പ്രഫഷനല്‍. ഖത്തറില്‍ അല്‍ നാബിത് ഗ്ലോബല്‍ എജുക്കേഷന്‍ സെന്‍ററിലാണ് പ്രവേശന പരീക്ഷക്ക് സൗകര്യമുള്ളത്. അബൂദബി, ദുബൈ (യു.എ.ഇ), ജിദ്ദ, റിയാദ് (സൗദി), മസ്കത്ത് (ഒമാൻ), കുവൈത്ത് എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. മേയ് 19ന് ഇന്ത്യന്‍ സമയം രാവിലെ 10.30 മുതല്‍ 12.00 മണിവരെ വഫിയ്യ ജനറല്‍, ആര്‍ട്സ്, പ്രഫഷനല്‍ എന്നിവയുടെയും ഉച്ചക്ക് രണ്ട് മുതല്‍ 3:30 വരെ വാഫി ജനറല്‍, ആര്‍ട്സ്, പ്രഫഷനല്‍ എന്നിവയുടെയും പ്രവേശനപ്പരീക്ഷകളാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0091 7025687788/ 00971 567990086 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടുക. രജിസ്ട്രേഷന് www.wafyonline.com എന്ന വെബ്സൈറ്റ് ഉപയോഗപ്പെടുത്താം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News