May 07, 2024
May 07, 2024
ദുബായ്: ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസയിൽ യാത്രക്കാർക്ക് 30 ദിവസത്തിലധികം എല്ലാ ജിസിസി രാജ്യങ്ങളിലും താമസിക്കാമെന്ന് റിപ്പോർട്ട്. അറേബ്യൻ ട്രാവൽ മാർക്കറ്റിനോട് അനുബന്ധിച്ച് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ മേഖലയിലൂടെയുള്ള യാത്രകള്‍ കൂടുതല്‍ സുഗമവും, ചെലവ് കുറഞ്ഞതുമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ജി സി സി ഗ്രാൻഡ് ടൂർസ്' വീസ എന്ന പേരിലായിരിക്കും ഏകീകൃത ടൂറിസ്റ്റ് വീസ അറിയപ്പെടുക എന്നും റിപ്പോർട്ടുണ്ട്.
സൗദി, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ ജിസിസി രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന തരത്തിലുള്ള നിർദിഷ്ട ജിസിസി ഏകീകൃത വീസയ്ക്ക് ജിസിസി കൗൺസിൽ അംഗീകാരം നൽകിയിരുന്നു. 2024 വർഷാവസാനത്തോടെ ഏകീകൃത വീസ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.
നിലവിൽ ഓരോ രാജ്യങ്ങളും സന്ദർശിക്കുന്നതിന് പ്രത്യേക വീസ എടുക്കേണ്ടതുണ്ട്. പുതിയ വീസ പ്രാബല്യത്തിൽ വരുന്നതോടെ ജിസിസി യാത്ര എളുപ്പമാകുന്നതിന് പുറമെ ബിസിനസ് ശൃംഖലകൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാകും. ഇതോടെ, തൊഴിലവസരങ്ങൾ കൂടുമെന്നാണ് പ്രതീക്ഷ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F