Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
കുവൈത്തില്‍ പ്രവാസികള്‍ക്ക് വിസിറ്റ് വിസ പുനരാരംഭിക്കുന്നു

February 05, 2024

news_malayalam_visa_approved_in_kuwait

February 05, 2024

ന്യൂസ്‌റൂം ഡെസ്‌ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് വിസിറ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനം. കുടുംബ, വാണിജ്യ, വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്കുള്ള എന്‍ട്രി വിസകള്‍ പുനരാരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. പുതിയ വ്യവസ്ഥകള്‍ പ്രകാരം ബുധനാഴ്ച ( ഫെബ്രുവരി 7) മുതല്‍ വിസകള്‍ അനുവദിക്കും. 

രാജ്യത്തെ വാണിജ്യ,സാമ്പത്തിക, ടൂറിസം മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിസ അനുവദിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും മന്ത്രാലയം പുറത്തിറക്കി. ഗവര്‍ണറേറ്റുകളിലെ റസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അപേക്ഷകള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിലെ 'മറ്റ' ( Matta) പ്ലാറ്റ്‌ഫോം വഴി അപ്പോയിന്‍മെന്റുകള്‍ ബുക്ക് ചെയ്യും.

പ്രവാസികളുടെ മാതാപിതാക്കള്‍, ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് വിസ അനുവദിക്കുന്നതിന് 400 കുവൈത്തി ദിനാറില്‍ കുറയാത്ത ശമ്പളം നിര്‍ബന്ധമാണ്. മറ്റ് ബന്ധുക്കള്‍ക്ക് 800 കുവൈത്തി ദിനാറില്‍ കുറയാത്ത ശമ്പളവും വേണം. സന്ദര്‍ശകര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ അനുവദിക്കില്ല. ചികിത്സാ ആവശ്യങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ സന്ദര്‍ശിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.  ഏതെങ്കിലും സാഹചര്യത്തില്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ റസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് നിയമ നടപടി സ്വീകരിക്കും. അതേസമയം വാണിജ്യ വിസകള്‍ സര്‍വകലാശാല യോഗ്യതകളുടെ അടിസ്ഥാനത്തിലാണ് അനുവദിക്കുക. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News