February 01, 2024
February 01, 2024
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് റോഡുകളിലുണ്ടായ വാഹനപകടങ്ങളില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍- മുത്‌ല റോഡിലും ജബ്രിയയ്ക്ക് എതിര്‍വശത്തെ റിംഗ് റോഡിലുമാണ് അപകടങ്ങള്‍ നടന്നത്. അല്‍-മുത്‌ല റോഡിലുണ്ടായ അപകടത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതായാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപിടിച്ചാണ് മരണം സംഭവിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ജബ്രിയയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F